നിശ്ചിത ഓവര്‍ ക്രിക്കറ്റ് താരങ്ങള്‍ എന്ന ലേബലിലാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പരിഗണിക്കപ്പെട്ടതോട് കൂടി ഇരുവര്‍ക്കും ടെസ്റ്റ് ടീമിലേക്കുള്ള വഴിയും തുറക്കപ്പെടുകയാണ്.

മുംബൈ: ദക്ഷിണാഫ്രിക്കന്‍ (South Africa) പര്യടനത്തിലുള്ള ഇന്ത്യയുടെ എ (India A) ടീമില്‍ ഇഷാന്‍ കിഷന്‍ (Ishan Kishan), ദീപക് ചാഹര്‍ (Deepak Chahar) എന്നിവരേയും ഉള്‍പ്പെടുത്തു. മൂന്ന് ചതുര്‍ദിന മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെ കളിക്കുക. നിശ്ചിത ഓവര്‍ ക്രിക്കറ്റ് താരങ്ങള്‍ എന്ന ലേബലിലാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പരിഗണിക്കപ്പെട്ടതോട് കൂടി ഇരുവര്‍ക്കും ടെസ്റ്റ് ടീമിലേക്കുള്ള വഴിയും തുറക്കപ്പെടുകയാണ്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിനൊപ്പം കൊല്‍ക്കത്തയിലാണ് ഇരുവരും. 

ന്യൂസിലന്‍ഡിനെതിരായ ( New Zealand) മൂന്നാം ടി20ക്ക് ശേഷം ഇരുവരും ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ (BCCI) വ്യക്തമാക്കി. നേരത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയുടെ നേതൃത്വത്തില്‍ ടീമിനെ തിരഞ്ഞെടടുത്തപ്പോള്‍ വിക്കറ്റ് കീപ്പറായി ഉപേന്ദ്ര യാദവ് മാത്രമാണ് ടീമിലുണ്ടായിരുന്നത്. ഇതോടെ കിഷനേയും ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. 

ചുവന്ന പന്തില്‍ ഒരുപാടൊന്നും ക്രിക്കറ്റ് മത്സരങ്ങള്‍ ചാഹറും കളിച്ചിട്ടില്ല. എന്നാല്‍ പന്ത്് സ്വിംഗ് ചെയ്യിക്കാനുള്ള കഴിവ് മുന്‍നിര്‍ത്തി താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഗുജറാത്ത് ഓപ്പണര്‍ പ്രിയങ്ക് പാഞ്ചലാണ് ടീമിനെ നയിക്കുന്നത്. ഈമാസം 23നാണ് മത്സരങ്ങള്‍ ആരംഭിക്കുക.