Asianet News MalayalamAsianet News Malayalam

ENG vs IND : രോഹിത് ശര്‍മയുടെ കാര്യത്തില്‍ ഉറപ്പില്ല; മായങ്ക് അഗര്‍വാളിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു

രോഹിത്തിന് നിര്‍ണായക ടെസ്റ്റില്‍ കൡക്കാനാവുമോ എന്നുറപ്പില്ല. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഐസൊലേഷനിലാണ് രോഹിത്. താരത്തിന് കളിക്കാനായില്ലെങ്കില്‍, ശുഭ്മാന്‍ ഗില്ലിനൊപ്പം മായങ്ക് ഓപ്പണ്‍ ചെയ്യേണ്ടി വരും.

Team India included Mayank Agarwal into squad for last test against ENG
Author
Edgbaston, First Published Jun 27, 2022, 10:53 AM IST

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് (Rohit Sharma) പകരം മായങ്ക് അഗര്‍വാളിനെ (Mayank Agarwal) ടീമില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിനെതിരെ (ENGvIND) ശേഷിക്കുന്ന ടെസ്റ്റിനുള്ളടീമിലാണ് ഓപ്പണറെ ഉള്‍പ്പെടുത്തിയത്. രോഹിത് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണിത്. ജൂലൈ ഒന്നിനാണ് ടെസ്റ്റ്. ഇംഗ്ലണ്ടില്‍ നിലവില്‍ ക്വാറന്റൈന്‍ ഇല്ലാത്തതിനാല്‍ താരത്തിന് നേരിട്ട് ടീമിനൊപ്പം ചേരാം. ശ്രീലങ്കയ്‌ക്കെതിരെ കഴിഞ്ഞ മാര്‍ച്ചിലാണ് മായങ്ക് അവസാനമായി ടെസ്റ്റ് കളിച്ചത്.

രോഹിത്തിന് നിര്‍ണായക ടെസ്റ്റില്‍ കൡക്കാനാവുമോ എന്നുറപ്പില്ല. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഐസൊലേഷനിലാണ് രോഹിത്. താരത്തിന് കളിക്കാനായില്ലെങ്കില്‍, ശുഭ്മാന്‍ ഗില്ലിനൊപ്പം മായങ്ക് ഓപ്പണ്‍ ചെയ്യേണ്ടി വരും. നേരത്തെ, പരിക്ക് കാരണം കെ എല്‍ രാഹുലിനും പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. 

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി ഹാര്‍ദിക്; അതും അപൂര്‍വങ്ങളില്‍ അപൂര്‍വം

ക്യാപ്റ്റന്‍സിയും ഇന്ത്യക്ക് തലവേദനയാണ്. രോഹിത് ടീമിലില്ലെങ്കില്‍ ആര് നയിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ചിന്തിക്കുന്നത്. പ്രത്യേകിച്ച് വൈസ് ക്യാപ്റ്റന്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍. ജസ്പ്രിത് ബുമ്രയ്ക്കാണ് സാധ്യത കൂടുതല്‍. 

ശനിയാഴ്ച നടത്തിയ റാപിഡ് ആന്റിജന്‍ ടെസ്റ്റിലാണ് രോഹിത് കൊവിഡ് പോസിറ്റീവായത്. ഐസൊലേഷനിലേക്ക് മാറ്റിയ രോഹിത്തിനെ ് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയനാക്കും. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റര്‍ഷെയറിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ചതുര്‍ദിന സന്നാഹ മത്സരത്തില്‍ രോഹിത് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ദിനം ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. ആദ്യ ഇന്നിംഗ്സില്‍ 25 റണ്‍സ് നേടിയ താരം റോമന്‍ വോള്‍ക്കറുടെ പന്തില്‍ പുറത്തായി.

'ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റൈന്‍ ടീമില്‍ സ്ഥാനമുറിപ്പിച്ചത് ഒരാള്‍ മാത്രം'; വ്യക്തമാക്കി ഡി മരിയ

പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. കഴിഞ്ഞ നാല് ടെസ്റ്റുകളില്‍ ഇന്ത്യയുടെ മികച്ച ബാറ്റര്‍ രോഹിത് ശര്‍മ്മയായിരുന്നു. ഓവലിലെ സെഞ്ചുറിയടക്കം 52.27 ബാറ്റിംഗ് ശരാശരിയോടെ 368 റണ്‍സ് ഹിറ്റ്മാനുണ്ട്.
 

Follow Us:
Download App:
  • android
  • ios