സാവധാനം നിലയുറപ്പിച്ചശേഷം രണ്‍ കണ്ടെത്തുന്നതാണ് ഇപ്പോഴത്തെ രീതി. വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ടോപ് സ്‌കോററായിരുന്ന ധവാന്‍ 99 പന്തില്‍ എടുത്തത് 97 റണ്‍സ്.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് കളിയില്‍ 168 റണ്‍സ് നേടി ശിഖര്‍ ധവാന്‍ (Shikhar Dhawan). പക്ഷേ മൂന്ന് കളിയിലും സ്‌ട്രൈക്ക് റേറ്റ് 100ല്‍ താഴെയാണ്. ഇതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് (Rohit Sharma) അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐ (BCCI) നേതൃത്വം ഇക്കാര്യം ധവാനുമായി സംസാരിക്കുമെന്നും സൂചനയുണ്ട്. വമ്പനടിക്കാരനായിരുന്ന ധവാന്‍ സമീപകാലത്ത് ബാറ്റിംഗ് ശൈലി മാറ്റിയിരിക്കുകയാണ്. 

സാവധാനം നിലയുറപ്പിച്ചശേഷം രണ്‍ കണ്ടെത്തുന്നതാണ് ഇപ്പോഴത്തെ രീതി. വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ടോപ് സ്‌കോററായിരുന്ന ധവാന്‍ 99 പന്തില്‍ എടുത്തത് 97 റണ്‍സ്. രണ്ടാം ഏകദിനത്തില്‍ 13 റണ്‍സെടുക്കാന്‍ വേണ്ടി വന്നത് 31 പന്തുകളും. കഴിഞ്ഞ ഒരു വര്‍ഷം എടുത്താല്‍ ശിഖര്‍ ധവാന്റെ സ്‌ട്രൈക്ക് റേറ്റ് 76.03 ആണ്. ഈ സ്‌ട്രൈക്ക് റേറ്റാണ് രോഹിത് ശര്‍മ്മയെ അലട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി; ധവാന്‍ നയിച്ച ഇന്ത്യന്‍ ടീമിന് അപൂര്‍വ റെക്കോര്‍ഡ്

അഞ്ചോ പത്തോ വര്‍ഷം മുമ്പായിരുന്നെങ്കില്‍ ശരി. ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ആദ്യ പന്ത് മുതല്‍ റണ്‍ കണ്ടെത്തണമെന്നാണ് രോഹിത്തിന്റെ നിലപാട്. അതായത് പവര്‍പ്ലേ പരമാവധി ഉപയോഗിക്കണമെന്ന്. ഓപ്പണിംഗ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരുടെയെല്ലാം സ്‌ട്രൈക്ക് റേറ്റ് 100ന് മുകളിലാണ്. ടീമിന് പുറത്തുനില്‍ക്കുന്ന പൃഥ്വി ഷായും 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്നു. 

ഒടുവില്‍ തീരുമാനമായി, ഏഷ്യാ കപ്പ് യുഎഇയില്‍ തന്നെ

ഈ സാഹചര്യത്തിലാണ് ശിഖര്‍ ധവാന്റെ മെല്ലപ്പോക്ക് ചോദ്യം ചെയ്യുന്നത്. സിംബാബ്‌വെ പര്യടനത്തിന് ശേഷം, ശിഖര്‍ ധവാനുമായി സംസാരിച്ചേക്കും. ശൈലി മാറ്റിയില്ലെങ്കില്‍ ടീമിന് പുറത്ത് പോകേണ്ടി വരുമെന്നത് അറിയിച്ചേക്കുമെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് ആരും തയ്യാറായിട്ടില്ല.