ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്.

ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കുയർന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. പരമ്പര നഷ്ടമായെങ്കിലും ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ടിന് 121 റേറ്റിംഗ് പോയിന്റും ഇന്ത്യക്ക് 119 പോയിന്റുമാണുള്ളത്. 118 പോയിന്റുള്ള ന്യൂസിലൻഡിനെയാണ് ഇന്ത്യ മറികടന്നത്. 

Add Asianetnews as a Preferred SourcegooglePreferred

രണ്ടാം ഏകദിനത്തിൽ ജയിച്ചിരുന്നുവെങ്കിൽ ഇംഗ്ലണ്ടിനെയും മറികടന്ന് ഇന്ത്യക്ക് ഒന്നാം റാങ്കിലെത്താമായിരുന്നു. 2-1നാണ് ഇന്ത്യ പരമ്പര നേടിയത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്‌ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നിവരാണ് നാലു മുതൽ 10 വരെ റാങ്കുകളിൽ. 

ഐസിസി ഏകദിന റാങ്കിംഗിനൊപ്പം 2023ലെ ലോകകപ്പിനുള്ള പോയിന്റ് പട്ടികയിലും ടീം ഇന്ത്യക്ക് നേട്ടമുണ്ടായി. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ ലോകകപ്പ് സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. 29 പോയിന്റുമായാണ് ഇന്ത്യ ഏഴാം സ്ഥാനത്തുള്ളത്. 40 പോയിന്റുള്ള ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. 

ഇംഗ്ലീഷ് വധം സമ്പൂര്‍ണം; കറന്‍റെ പോരാട്ടം അതിജീവിച്ച് ഇന്ത്യ, ഏകദിന പരമ്പരയും സ്വന്തം