ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് (Dinesh Karthik) എന്നിവരുടെ തിരിച്ചുവരവ് കൂടിയാണ് പരമ്പര. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. റിഷഭ് പന്ത് വൈസ് ക്യാപ്റ്റനും.

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (IND vs SA) ടി20 പരമ്പരയ്‌ക്കൊരുങ്ങുകയാണ്് ഇന്ത്യന്‍ ടീം. ഒമ്പതിന് ദില്ലിയിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് ഇരുവരും കളിക്കുക. ഇന്ത്യന്‍ ടീമിന്റെ ക്യാംപ് കഴിഞ്ഞ ദിവസം ദില്ലിയില്‍ ആരംഭിച്ചിരുന്നു. പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക് (Umran Malik), ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. 

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് (Dinesh Karthik) എന്നിവരുടെ തിരിച്ചുവരവ് കൂടിയാണ് പരമ്പര. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. റിഷഭ് പന്ത് വൈസ് ക്യാപ്റ്റനും. രോഹിത്തിനെ കൂടാതെ വിരാട് കോലി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്കും വിശ്രമം അനുവദിച്ചിരുന്നു. ഐപിഎല്ലില്‍ മോശം ഫോമില്‍ കളിച്ച ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പരിക്കിന്റെ പിടിയിലുള്ള സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിച്ചില്ല. 

Scroll to load tweet…

അരങ്ങേറ്റക്കാരായ അര്‍ഷ്ദീപും ഉമ്രാനും കഴിഞ്ഞ ദിവസം ദ്രാവിഡിന് മുന്നില്‍ പരിശീലനം നടത്തി. മനോഹരമായി പന്തെറിഞ്ഞ അര്‍ഷ്ദീപ് ആദ്യ ടി20യില്‍ അരങ്ങേറുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഉമ്രാനാവാട്ടെ ആവശ്യത്തില്‍ കൂടുതല്‍ അടിമേടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ദ്രാവിഡിനൊപ്പം ബൗളിംഗ് കോച്ച് പെരസ് മാംബ്രെ എന്നിവരും ഉമ്രാനൊപ്പമുണ്ടായിരുന്നു.

Scroll to load tweet…

ബാറ്റ്‌സ്മാന്മാരില്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ ഏറെ നേരം പരിശീലനത്തില്‍ ഏര്‍പ്പെട്ടു. ഉമ്രാന്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് എന്നിവര്‍ക്കെതിരെ പന്ത് സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ച് കളിക്കുകയും ചെയ്തു. കാര്‍ത്തിക് വ്യത്യസ്ത രീതിയിലുള്ള ഷോട്ടുകളാണ് പരീക്ഷിച്ചത്. ഡെത്ത് ഓവറുകളില്‍ പരീക്കാവുന്ന ഷോട്ടുകളായിരുന്നു മിക്കതും.

Scroll to load tweet…

നേരത്തെ, ദക്ഷിണാഫ്രിക്ക നേരത്തെ പരിശീലനം തുടങ്ങി. ആദ്യ മത്സരത്തില്‍ ജയിച്ചാല്‍ ടി20യില്‍ 13 തുടര്‍വിജയങ്ങളുമായി റെക്കോര്‍ഡ് നേട്ടത്തിലെത്താം ഇന്ത്യക്ക്. കൊവിഡ് പ്രതിസന്ധി കുറഞ്ഞതിനാല്‍ ബയോബബിള്‍ ഒഴിവാക്കിയിട്ടുണ്ട്. പകരം ദിവസവും കൊവിഡ് പരിശോധന ഉറപ്പാക്കും.

'മൂന്ന് മത്സരം കഴിഞ്ഞപ്പോഴെ ധോണി എന്നോട് പറഞ്ഞു, ലോകകപ്പ് ടീമില്‍ നീയുണ്ടാവും': ഹാര്‍ദ്ദിക് പാണ്ഡ്യ

ഇതിനിടെ മുന്‍ ഇന്ത്യന്‍ താരങ്ങളില്‍ പലരും ആദ്യ ടി20 മത്സരത്തിലുള്ള ടീമിനെ പ്രവചിച്ചിരുന്നു. അതിലൊരാള്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയായിരുന്നു. കെ എല്‍ രാഹുലും റുതുരാജ് ഗെയ്ക്വാദും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണം എന്നാണ് രവി ശാസ്ത്രിയുടെ നിലപാട്. ഇഷാന്‍ കിഷനാണ് മൂന്നാം നമ്പറില്‍. ശ്രേയസ് അയ്യരും റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിനെയാണ് ശാസ്ത്രി കാണുന്നത്. 

ബാറ്റില്‍ കൈ കൊണ്ട് തൊടാതെ പിച്ചില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തി ജോ റൂട്ട്, ഇതെന്ത് മാജിക്കെന്ന് ആരാധകര്‍

യുസ്വേന്ദ്ര ചാഹലാകണം അക്സറിന്റെ സ്പിന്‍ പങ്കാളി എന്നും ശാസ്ത്രി പറയുന്നു. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക് എന്നിവരിലൊരാളെ പേസറായി കളിപ്പിക്കണം എന്നും ശാസ്ത്രി സ്റ്റാര്‍ സ്പോര്‍ട്സിലെ ഷോയില്‍ പറഞ്ഞു. ഐപിഎല്ലില്‍ ആര്‍സിബിക്കായി ഫിനിഷറുടെ റോളില്‍ തിളങ്ങിയ ദിനേശ് കാര്‍ത്തിക്കിന് ശാസ്ത്രിയുടെ ഇലവനില്‍ ഇടമില്ല എന്നത് ശ്രദ്ധേയമാണ്. 

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20 ടീം: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.