സെഞ്ചൂറിയന്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ താരം തെംബ ബവൂമ കളിക്കില്ല. അരക്കെട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത്.  ഇക്കാര്യം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്തു. 10 ദിവസത്തിനുള്ളില്‍ താരത്തിന്റെ പരിക്ക് ഭേദമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് ടെസ്റ്റുകളാണ് ഇംഗ്ലണ്ട് കളിക്കുക. 

ഡിസംബര്‍ 26നാണ് ആദ്യ ടെസ്റ്റ്. ബവൂമയ്ക്ക് പകരം റാസ്സി വാന്‍ ഡെര്‍ ഡസ്സന്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ജേഴ്‌സിയില്‍ അരങ്ങേറിയേക്കും