നിലവില്‍ ടീമിന്റെ പ്രധാന താരമായ രവീന്ദ്ര ജഡേജയ്ക്ക് പേരൊന്നും ഉണ്ടായിരുന്നില്ല. അതിന്റെ പരിഭവും ജഡേജ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തലയാണ് എം എസ് ധോണി. മുന്‍ നായകന് ആരാധകര്‍ നല്‍കിയ പേര് തന്നെയാണിത്. ഇത്തരത്തില്‍ സുരേഷ് റെയ്‌നയെ 'ചിന്ന തല'യെന്നാണ് ആരാധകര്‍ വിളിച്ചിരുന്നത്. നിലവില്‍ ടീമിന്റെ പ്രധാന താരമായ രവീന്ദ്ര ജഡേജയ്ക്ക് പേരൊന്നും ഉണ്ടായിരുന്നില്ല. അതിന്റെ പരിഭവും ജഡേജ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ താരമായത് ജഡേജയായിരുന്നു.

ധോണിയേയോ സുരേഷ് റെയ്‌നയെ പോലേയോ ഒരു വിളിപ്പേര് തനിക്കില്ലെന്ന് ജഡേജ വ്യക്തമാക്കിയിരുന്നു. ജഡജേ പറഞ്ഞതിങ്ങനെ... ''എനിക്കുള്ള വിളിപ്പേര് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ആരാധകര്‍ ഉടനെ അത് തരുമെന്നാണ് പ്രതീക്ഷിക്കുന്നത്.'' ജഡേജ പറഞ്ഞു. എന്തായാലും താരത്തിന്റെ പരിഭവം സിഎസ്‌കെ ഗൗരമായെടുത്തു. വൈകാതെ സിഎസ്‌കെ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു, 'വെരിഫൈഡ് ആസ് ക്രിക്കറ്റ് ദളപതി'. ദളപതിയെന്ന വിളിപ്പേരാണ് ജഡേജയ്ക്ക് നല്‍കിയിരുന്നത്. എന്തായാലും പുതിയ പേരിനോട് ജഡേജ ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തിന്റെ പ്രതികരണമറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

View post on Instagram

മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത 137 റണ്‍സ് വിജയലക്ഷ്യമാണ് മൂന്നോട്ടുവച്ചത്. മൂന്ന് വിക്കറ്റ് നേടിയ ജഡേജയാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ചെന്നൈ 14 പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു.

ആരാധകർക്ക് വേണ്ടത് ധോണിയെ, വന്നത് ജഡേജ! സ്റ്റേഡിയം നിശബ്ദം; പിന്നാലെ ജഡ്ഡു പിൻവാങ്ങി, രസകരമായ വീഡിയോ കാണാം

അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈക്ക് മൂന്ന് ജയമാണുള്ളത്. രണ്ട് തോല്‍വിയും. നിലവില്‍ ആറ് പോയിന്റുമായി നാലാമതാണ് ചെന്നൈ. സീസണില്‍ ആദ്യ തോല്‍വിയേറ്റുവാങ്ങിയ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്താണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത ആദ്യ മൂന്നിലും ജയിച്ചിരുന്നു. നിലവില്‍ തോല്‍വി അറിയാത്ത ഒരേയൊരു ടീം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് മാത്രമാണ്. ഒന്നാമതുള്ള രാജസ്ഥാന് നാല് മത്സരങ്ങളില്‍ എട്ട് പോയിന്റാണുള്ളത്.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews