Asianet News MalayalamAsianet News Malayalam

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 അവന്‍റെ കരിയറില്‍ ഏറെ നിര്‍ണായകം; ഇന്ത്യന്‍ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച ത്രിപാഠിക്ക് ഇതുവരെ ഇന്ത്യക്കായി ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് പുറത്തെടുക്കാനായിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ ത്രിപാഠി രണ്ടാം മത്സരത്തില്‍ 13 റണ്‍സെടുത്ത് പുറത്തായിരുന്നു.

Third T20I vs New Zealand is extremely important for this youngster, says Aakash Chopra gkc
Author
First Published Feb 1, 2023, 2:55 PM IST

അഹമ്മദാബാദ്: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ടി20ക്ക് ഇന്ന് അഹമ്മദാബാദ് വേദിയാവുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും വണ്‍ ഡൗണായി എത്തിയ രാഹുല്‍ ത്രിപാഠിയും ആദ്യ രണ്ട് മത്സരങ്ങളിലും ഫോമിലാവാഞ്ഞത് ടീമിലെ ഇവരുടെ സ്ഥാനങ്ങള്‍ക്ക് ഭീഷണിയായിട്ടുമുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലായിരുന്ന പൃഥ്വി ഷാക്ക് മൂന്നാം ടി20യില്‍ അവസരം നല്‍കണമെന്ന ആവശ്യവും ശക്തമാണ്.

ഇതിനിടെ ശുഭ്മാന്‍ ഗില്ലിനെക്കാളും ഇഷാന്‍ കിഷനെക്കാളും മൂന്നാം ടി20 നിര്‍ണായകമാകുന്ന കളിക്കാരന്‍ രാഹുല്‍ ത്രിപാഠിയായിരിക്കുമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച ത്രിപാഠിക്ക് ഇതുവരെ ഇന്ത്യക്കായി ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് പുറത്തെടുക്കാനായിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ ത്രിപാഠി രണ്ടാം മത്സരത്തില്‍ 13 റണ്‍സെടുത്ത് പുറത്തായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളെ തെരഞ്ഞെടുത്ത് അനില്‍ കുംബ്ലെയും പാര്‍ത്ഥിവ് പട്ടേലും

മൂന്നാം നമ്പറില്‍ രാഹുല്‍ ത്രിപാഠിക്ക് മികവ് കാട്ടിയെ മതിയാവൂ എന്നും കാരണം അടുത്ത അവസരത്തിനായി ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടിവരുമെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ വ്യക്തമാക്കി. ആദ്യ രണ്ട് ടി20യിലും പരാജയപ്പെട്ട ഇഷാന്‍ കിഷനും ശുഭ്‌മാന്‍ ഗില്ലും അഹമദാബാദില്‍ മികവ് കാട്ടുമെന്നാണ് കരുതുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് കാട്ടിയിയ‍ിട്ടും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് രാഹുല്‍ ത്രിപാഠിക്ക് 31ാം വയസില്‍ ഇന്ത്യന്‍ ടി20 ടീമില്‍ ഇടം ലഭിച്ചത്. ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ ഈ വര്‍ഷം ഇനി അധികം ടി20 മത്സരങ്ങളിലൊന്നും ഇന്ത്യ കളിക്കുന്നില്ല എന്നതിനാല്‍ ഇന്ന് തിളങ്ങാനായില്ലെങ്കില്‍ ത്രിപാഠിക്ക് വീണ്ടും അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. യുവതാരങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുന്ന ഐപിഎല്ലില്‍ പുറത്തെടുക്കുന്ന മികവും ത്രിപാഠിയുടെ കരിയറില്‍ നിര്‍ണായകമാകുമെന്നാണ് കരതുന്നത്.

Follow Us:
Download App:
  • android
  • ios