ടെസ്റ്റ് പരമ്പര ഇന്ത്യ 4-0ന് സ്വന്തമാക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. 10 ടെസ്റ്റുകളുടെ പരമ്പരയായിരുന്നെങ്കില്‍ ഈ ഓസീസ് ടീമിനോട് ഇന്ത്യ 10-0ന് ജയിച്ചേനെ. കാരണം, ഈ ഓസ്ട്രേലിയന്‍ ടീമിന് ആവേശമില്ല. പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് എന്തെങ്കിലും ആനുകൂല്യം കിട്ടുന്നുണ്ടെങ്കില്‍ അവര്‍ ഡ്രസ്സിംഗ് റൂമില്‍ നിന്നു തന്നെ വിക്കറ്റ് കളഞ്ഞിരിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ 10 ടെസ്റ്റുകളുണ്ടായിരുന്നെങ്കില്‍ ഇന്ത്യ 10-ന് പരമ്പര ജയിക്കുമായിരുന്നുവെന്ന് ഹര്‍ഭജന്‍ സിംഗ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് അശ്വിന്‍റെ ഡ്യൂപ്ലിക്കേറ്റ് ബൗളറെ ഉപയോഗിച്ച് പരിശീലനം നടത്തിയ ഓസ്ട്രേലിയയുടെ തന്നെ ഡ്യൂപ്ലിക്കേറ്റ് ടീമാണോ ഇന്ത്യയില്‍ വന്നിരിക്കുന്നത് എന്ന് സംശയമുണ്ടെന്നും ഹര്‍ഭജന്‍ പരിഹസിച്ചു.
പരമ്പരക്ക് മുമ്പ് പരിശീലന മത്സരം കളിക്കുന്നതിനെക്കുറിച്ചും ഇന്ത്യയിലെ പിച്ചുകളെക്കുറിച്ചും വിമര്‍ശനം ഉന്നയിച്ച ഓസീസ് നിലപാടിനെയും ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ വിമര്‍ശിച്ചു. ഓസ്ട്രേലിയ അശ്വിന്‍റെ ഡ്യൂപ്ലിക്കേറ്റിനെ വെച്ച് പരിശീലനം നടത്തി. പക്ഷെ ഈ ഓസ്ട്രേലിയന്‍ ടീം പോലും ഡ്യൂപ്ലിക്കേറ്റ് ആണെന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ മനോഭാവം തന്നെ നെഗറ്റീവാണ്. നെഗറ്റീവ് കാര്യങ്ങളില്‍ മാത്രമാണ് പരമ്പരക്ക് മുമ്പെ അവരുടെ ശ്രദ്ധ മുഴുവനും.
അയാള്‍ കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ല; രാഹുലിനെ വിമര്‍ശിച്ച പ്രസാദിനെതിരെ ഹര്‍ഭജന്‍
ഇന്ത്യയിലെ പിച്ചിനെക്കുറിച്ചും പരീശിലന മത്സരത്തെക്കുറിച്ചും എല്ലാമാണ് അവര്‍ പറഞ്ഞിരുന്നത്. ഇതുവഴി ആദ്യ പന്തെറിയുന്നതിന് മുമ്പ് തന്നെ വലിയ ആശയക്കുഴപ്പമാണ് അവര്‍ സ്വയം ഉണ്ടാക്കിയത്. ഇന്ത്യന്‍ പരമ്പരക്ക് മുമ്പ് അവര്‍ എന്തെങ്കിലും തയാറെടുപ്പുകള്‍ നടത്തിയതായി തോന്നുന്നില്ല. ആകെ നടത്തിയ തയാറെടുപ്പ് എങ്ങന ഔട്ട് ആവാം എന്നത് മാത്രമായിരുന്നു എന്ന് തോന്നിപ്പോവും അവരുടെ കളി കണ്ടാല്‍.
ടെസ്റ്റ് പരമ്പര ഇന്ത്യ 4-0ന് സ്വന്തമാക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. 10 ടെസ്റ്റുകളുടെ പരമ്പരയായിരുന്നെങ്കില്‍ ഈ ഓസീസ് ടീമിനോട് ഇന്ത്യ 10-0ന് ജയിച്ചേനെ. കാരണം, ഈ ഓസ്ട്രേലിയന്‍ ടീമിന് ആവേശമില്ല. പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് എന്തെങ്കിലും ആനുകൂല്യം കിട്ടുന്നുണ്ടെങ്കില്‍ അവര്‍ ഡ്രസ്സിംഗ് റൂമില്‍ നിന്നു തന്നെ വിക്കറ്റ് കളഞ്ഞിരിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
നാലു മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് ഇന്ത്യ പരമ്പരില്‍ 2-0ന് മുന്നിലെത്തിയതിനൊപ്പം ട്രോഫി നിലനിര്‍ത്തുകയും ചെയ്തിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ ഇന്‍ഡോറിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്.