അങ്ങനെ ആരാധകരുടെ ഒരു കാത്തിരിപ്പിന് കൂടി അവസാനമായിരിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലെത്തി. 

ഫ്ലോറിഡ: സഞ്ജു സാംസണ്‍(Sanju Samson) പ്ലേയിംഗ് ഇലവനില്‍ എത്തുക, ഇതിനേക്കാള്‍ വലിയ സന്തോഷം കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്കില്ല. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി നാലാം ടി20യില്‍(WI vs IND 4th T20I) സഞ്ജുവിന്‍റെ പേര് തെളിഞ്ഞതോടെ ആരാധകര്‍ ആവേശത്തിരയിലാണ്. മലയാളികള്‍ മാത്രമല്ല, സഞ്ജുവിന് ആശംസയും സന്തോഷവും പ്രകടിപ്പിച്ച് മറ്റാരാധകരും രംഗത്തെത്തിയത് ശ്രദ്ധേയമാണ്. ആരാധകരുടെ പ്രതികരണങ്ങള്‍ കാണാം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മഴമൂലം വൈകിയാരംഭിക്കുന്ന നാലാം ടി20യില്‍ ശ്രേയസ് അയ്യര്‍ക്ക് പകരമാണ് സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലെത്തിയത്. അയ്യരുടെ മോശം ഫോം കഴിഞ്ഞ മത്സരങ്ങളില്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയും കൂടി പ്ലേയിംഗ് ഇലവനിലെത്തിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും രവി അശ്വിനുമാണ് പുറത്തായത്. മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. അഞ്ച് ടി20കളുടെ പരമ്പരയില്‍ 2-1ന്‍റെ ജയവുമായി രോഹിത് ശര്‍മ്മയും സംഘവും മുന്നില്‍നില്‍ക്കുകയാണ്. 

തിങ്കളാഴ്‌ച ഏഷ്യാ കപ്പ് ടി20ക്കുള്ള ടീമിനെ പ്രഖ്യാപിക്കും എന്നതിനാല്‍ ഇന്നത്തെ മത്സരത്തില്‍ മികച്ച പ്രകടനം സഞ്ജു സാംസണിന് നിര്‍ണായകമാണ്. ഈ മാസം 27ന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ദുബായിയും ഷാര്‍ജയുമാണ് വേദി. അയല്‍ക്കാരായ ഇന്ത്യയും പാക്കിസ്ഥാനും ബി ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളാണ് യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരക്കുന്നത്. വൈരികളായ പാകിസ്ഥാനെതിരെ ദുബായിയില്‍ ഓഗസ്റ്റ് 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഹര്‍ഷല്‍ പട്ടേലിന് പരിക്ക്; ഏഷ്യാ കപ്പിന് മുമ്പ് ടീമിന് ഇരുട്ടടി, ലോകകപ്പ് മത്സരങ്ങളും നഷ്‌ടമായേക്കും