കുറച്ചു കാലം മുമ്പ് എവിടെ നോക്കിയാലും ഉമ്രാന്‍ മാലിക്കിന്‍റെ പേരായിരുന്നു ഉയര്‍ന്നു കേട്ടിരുന്നത്. ലോകകപ്പിന് മുമ്പ് നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിലും അവനുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ ലോകകപ്പ് ടീമില്‍ പോലും അവനുണ്ടാകുമെന്നാണ് കരുതിയത്.

മുംബൈ: ജമ്മു കശ്മീര്‍ പേസര്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ എ ടീമിലേക്ക് പോലും പരിഗണിക്കാത്തതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഒരുസമയത്ത് എവിടെനോക്കിയാലും ഉമ്രാന്‍ മാലിക്കായിരുന്നുവെന്നും എന്നാല്‍ അവനിപ്പോള്‍ എ ടിമീല്‍ പോലുമില്ലെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

കുറച്ചു കാലം മുമ്പ് എവിടെ നോക്കിയാലും ഉമ്രാന്‍ മാലിക്കിന്‍റെ പേരായിരുന്നു ഉയര്‍ന്നു കേട്ടിരുന്നത്. ലോകകപ്പിന് മുമ്പ് നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിലും അവനുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ ലോകകപ്പ് ടീമില്‍ പോലും അവനുണ്ടാകുമെന്നാണ് കരുതിയത്. എന്നാലിപ്പോള്‍ അവന്‍ ഒരു ടീമിലുമില്ല. ഇന്ത്യ എ ടീമിലേക്ക് പോലും അവനെ പരിഗണിച്ചിട്ടില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

'പ്രധാനമന്ത്രി ശ്രമിക്കുന്നത് അതിനാണ്, അദ്ദേഹത്തെ നമ്മളെല്ലാവരും പിന്തുണക്കണം', മാലദ്വീപ് വിഷയത്തിൽ ഷമി

മൂന്ന് മാസം കൊണ്ട് അവനെന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കുകയും പിന്നീട് പരിമിതമായ അവസരങ്ങള്‍ മാത്രം നല്‍കുകയും അതിനുശേഷം കാണാതാവുകയും ചെയ്തിരിക്കുകയാണ് അവനെ. അവനിപ്പോള്‍ എവിടെയാണെന്ന് പോലും നമുക്ക് അറിയില്ല. എന്തുകൊണ്ടാണ് അവെന ഒരു ടീമിലേക്കും പരിഗണിക്കാത്തത്, എന്തുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്-ആകാശ് ചോപ്ര ചോദിച്ചു.

ജമ്മു കശ്മീരിനായാ രഞ്ജി ട്രോഫിയില്‍ കളിക്കുന്ന ഉമ്രാന്‍ മാലിക്കിന് ഹിമാചല്‍ പ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ ഏഴോവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായിരുന്നില്ല. മഴയും വെളിച്ചക്കുറവും മൂവം ഹിമാചലിന്‍റെ ആദ്യ ഇന്നിംഗ്സ് പോലും പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.

ടി20 ലോകകപ്പിൽ കളിക്കുക 2022ലെ ടീം തന്നെ; അവനൊന്നും ഇനി ടീമില്‍ ഇടമുണ്ടാകില്ല; തുറന്നു പറഞ്ഞ് മുന്‍ സെലക്ടര്‍

ഐപിഎല്ലില്‍ വേഗത കൊണ്ട് ഞെട്ടിച്ച ഉമ്രാന്‍ മാലിക് സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ താരമാണ്. സ്ഥിരമായി 150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞാണ് ഉമ്രാന്‍ മാലിക്ക് ശ്രദ്ധേയനായത്. എന്നാല്‍ വേഗത്തിനൊപ്പം പന്തില്‍ നിയന്ത്രണമില്ലാത്തത് പലപ്പോഴും റണ്‍സേറെ വഴങ്ങുന്ന ബൗളറെന്ന ചീത്തപ്പേര് ഉമ്രാന് സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താകാനുള്ള കാരണങ്ങളിലൊന്ന് ഇതാണെന്നാണ് വിലയിരുത്തല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക