വെല്ലിങ്ടണ്‍: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡ് ടീമിനെ ടിം സൗ്ത്തി നയിക്കും. സ്ഥിരം ക്യാപ്റ്റനായ കെയ്ന്‍ വില്യംസണിന് വിശ്രമം അനുവദിച്ചതോടെയാണ് സൗത്തിക്ക് നറുക്ക് വീണത്. വില്യംസണ് പുറമെ പേസര്‍ ട്രന്റ് ബോള്‍ട്ടിനും വിശ്രമം അനുവദിച്ചു. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇരുവരും നാട്ടിലേക്ക് തിരിക്കും.

ടെസ്റ്റ് ടീമില്‍ ഇല്ലാതിരുന്ന മാര്‍ട്ടിന്‍ ഗപ്റ്റി്ല്‍, ഇഷ് സോധി എന്നിവരെ ടി20 ടീമിലേക്ക് തിരികെ വിളിച്ചു. കടുത്ത മത്സരക്രമങ്ങളിലൂടെ പോകുന്ന വില്യംസണ് വിശ്രമം അനിവാര്യമാണെന്ന് സെലക്റ്റര്‍മാര്‍ വിലയിരുത്തി. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യമത്സരം സെപ്റ്റംബര്‍ ഒന്നിന് കാന്‍ഡിയിലെ പല്ലെക്കേലയില്‍ നടക്കും.

ന്യൂസിലന്‍ഡ് ടീം: ടിം സൗത്തി (ക്യാപ്റ്റന്‍), ടോഡ് ആസ്റ്റില്‍, ടോം ബ്രൂസ്, കോളിന്‍ ഡി ഗ്രാന്‍ഹോം, റോസ് ടെയ്ലര്‍, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, സ്്‌കോട്ട് കുഗ്ലെജിന്‍, ഡാരെല്‍ മിച്ചല്‍, കോളിന്‍ മണ്‍റോ, സെത് റേസ്, മിച്ചല്‍ സാന്റ്നര്‍, ടിം സീഫെര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി, ബ്ലയര്‍ ടിക്‌നര്‍.