ടൊറന്റൊ: കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിങ്ങിന്റെയും മന്‍പ്രീത് ഗോണിയുടെയും വെടിക്കെട്ട് പ്രകടനം. ഇരുവരുടെയും മികവില്‍ ടൊറന്റൊ നാഷണല്‍സ് രണ്ട് വിക്കറ്റിന് എഡ്‌മൊന്റോണ്‍ റോയല്‍സിനെ തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ടൊറന്റൊ ലക്ഷ്യം മറികടന്നു. 

ഹെന്റിച്ച് ക്ലാസന്‍ (45), യുവരാജ് സിങ് (35), മന്‍പ്രീത് ഗോണി (12 പന്തില്‍ 33) എന്നിവരുടെ പ്രകടനമാണ് ടൊറന്റൊയെ വിജയിപ്പിച്ചത്. നേരത്തെ, ബെന്‍ കട്ടിങ് (43), ഷദാബ് ഖാന്‍ (36) എന്നിവരുടെ പ്രകടനമാണ് റോയല്‍സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് 28 റണ്‍സെടുത്തു.