ചെപ്പോക്കില്‍ സീസണിലെ അവസാന ഹോം മത്സരം കളിക്കുന്ന ചെന്നൈക്കായി ധോണി വിടവാങ്ങല്‍ മത്സരത്തിനിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ കൈയിലെ തള്ളവിരലിന് പരിക്കേറ്റത് തിരിച്ചടിയായി.

ചെന്നൈ: ഐപിഎല്ലിലെ പ്ലേ ഓഫ് ബെര്‍ത്ത് തീരുമാനിക്കുന്നതില്‍ നിര്‍ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ലക്നൗവിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ചെന്നൈ ഒരു മാറ്റം വരുത്തി. ഗുര്‍ജപ്നീത് സിംഗിന് പകരം സ്പിന്നര്‍ അക്കീല്‍ ഹൊസൈന്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. മുന്‍ നായകന്‍ എം എസ് ധോണി ഇന്നും ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെപ്പോക്കില്‍ സീസണിലെ അവസാന ഹോം മത്സരം കളിക്കുന്ന ചെന്നൈക്കായി ധോണി വിടവാങ്ങല്‍ മത്സരത്തിനിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ കൈയിലെ തള്ളവിരലിന് പരിക്കേറ്റത് തിരിച്ചടിയായി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ അവസാനമ മത്സരത്തില്‍ ധോണി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടോസിനുശേഷം ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് പറഞ്ഞു. ഗുജറാത്തിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഹൈദരാബാദ് ചെന്നൈക്കെതിരെ ഇറങ്ങുന്നത്.

പോയിന്‍റ് പട്ടികയില്‍ ചെന്നൈ 12 മത്സരങ്ങളില്‍ 12 പോയിന്‍റുമായി അഞ്ചാമതും 12 മത്സരങ്ങളില്‍ 14 പോയിന്‍റുള്ള ഹൈദരാബാദ് മൂന്നാമതുമാണ്. ഇന്ന് ജയിച്ചാല്‍ 16 പോയിന്‍റുമായി ഹൈദരാബാദിന് പ്ലേ ഓഫ് ഉറപ്പിക്കാം. ഇന്ന് ഹൈദാരാബാദിനെ വീഴ്ത്തി അവസാന മത്സരത്തില്‍ ഗുജറാത്തിനെയും തോല്‍പിച്ചാലെ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവു.

Scroll to load tweet…

സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൻ, സലിൽ അറോറ, സ്മരൺ രവിചന്ദ്രൻ, നിതീഷ് കുമാർ റെഡ്ഡി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ശിവാംഗ് കുമാർ, ഇഷാൻ മലിംഗ, സാക്കിബ് ഹുസൈൻ, പ്രഫുൽ ഹിംഗെ.

ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീർ, അകീൽ ഹൊസൈൻ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, സ്പെൻസർ ജോൺസൺ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക