ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചാമരി അത്തപ്പത്തുവിന് റണ്ണേഴ്‌സ് അപ്പ് ചെക്ക് നല്‍കാനാണ് നഖ്വി വേദിയിലെത്തിയത്. മുന്‍ ശ്രീലങ്കന്‍ താരം ഫര്‍വേസ് മഹറൂഫുമായി അത്തപ്പത്തു സംസാരിച്ചതിന് ശേഷം തത്സമയ സംപ്രേക്ഷണം അവസാനിക്കുകയും ചെയ്തു.
ദുബായ്: വനിതാ ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചെങ്കിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഔദ്യോഗിക ട്രോഫി ദാനച്ചടങ്ങ് നടന്നില്ല. ശേഷം നഖ്‌വി സ്റ്റേഡിയം വിടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ അധിക്ഷേപത്തിനും ഇരയായി. 'ട്രോഫി ചോര്‍ നഖ്വി' എന്ന് വിളിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ അദ്ദേഹത്തെ യാത്രയാക്കിയത്.
ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചാമരി അത്തപ്പത്തുവിന് റണ്ണേഴ്‌സ് അപ്പ് ചെക്ക് നല്‍കാനാണ് നഖ്വി വേദിയിലെത്തിയത്. മുന്‍ ശ്രീലങ്കന്‍ താരം ഫര്‍വേസ് മഹറൂഫുമായി അത്തപ്പത്തു സംസാരിച്ചതിന് ശേഷം തത്സമയ സംപ്രേക്ഷണം അവസാനിക്കുകയും ചെയ്തു. മറ്റ് എസിസി ഉദ്യോഗസ്ഥര്‍ക്കൊപ്പം നഖ്വി മൈതാനം വിടുകയും ചെയ്തു. അപ്പോഴാണ് അദ്ദേഹം പരിഹാസത്തിന് ഇരയായത്. വീഡിയോ കാണാം...
നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം ബിസിഐയുടേതാണെന്ന് മത്സരത്തിന് ശേഷം ഇന്ത്യന്‍ പരിശീലകന്‍ അമോല്‍ മുംജുന്ദര്‍ സ്ഥിരീകരിച്ചു. 'ബിസിസിഐ എടുത്ത ആ നിലപാടിനൊപ്പം ഞങ്ങള്‍ നില്‍ക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ടൂര്‍ണമെന്റ് അവസാനിച്ചു. ഞങ്ങള്‍ ചാമ്പ്യന്മാരാണ്. അതാണ് പ്രധാനം. ഇന്ത്യ 2026 ഏഷ്യ കപ്പ് ചാമ്പ്യന്മാരായി ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞിരുന്നു. ഈ ടൂര്‍ണമെന്റ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായി അവസാനിച്ചു.' മുംജുന്ദര്‍ പറഞ്ഞു.
ടീമിന് എപ്പോഴാണ്, എങ്ങനെയാണ് ട്രോഫി ലഭിക്കുക എന്ന് തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സംസാരിച്ച ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചു. നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യന്‍ ടീം തുടക്കം മുതലേ വ്യക്തമാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ചാമ്പ്യന്മാര്‍ക്ക് ട്രോഫി നല്‍കുന്നതിനായി മറ്റ് ചില ബദല്‍ മാര്‍ഗ്ഗങ്ങള്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.
2025ലെ സമാനമായ വിവാദം
കഴിഞ്ഞ വര്‍ഷത്തെ പുരുഷന്മാരുടെ ഏഷ്യ കപ്പില്‍ ഇന്ത്യന്‍ പുരുഷ ടീമിന് നേരിടേണ്ടിവന്ന സമാനമായ സംഭവത്തിന്റെ തുടര്‍ച്ചയാണ് ഈ പുതിയ വിവാദം. ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യയ്ക്കായി ട്രോഫി ദാനച്ചടങ്ങ് ഒരു മണിക്കൂറിലധികം വൈകിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കാരണം നഖ്വിക്ക് പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി ട്രോഫി നല്‍കണമെന്നായിരുന്നു ഇന്ത്യന്‍ ടീമിന്റെ ആവശ്യം. എന്നാല്‍ ആ ആവശ്യം നഖ്വി തള്ളിക്കളയുകയായിരുന്നു.

