ഐസിസിയുടെ ട്വീറ്റ് കണ്ട ആരാധകര്‍ ആദ്യം ഐസിസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന് സംശയിച്ചെങ്കിലും പിന്നീട് ട്രോളിനെ  സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ഏറ്റെ ടുത്തു

ലണ്ടന്‍: പരമ്പരയിലെ നാലാം ടെസ്റ്റും ജയിച്ച് ആഷസ് കിരീടം ഓസ്ട്രേലിയ നിലനിര്‍ത്തിയതിന് പിന്നാലെ ഇംഗ്സീഷ് ആരാധകരെ ട്രോളി ഐസിസിയും. ആഷസ് കിരീടം നിലനിര്‍ത്തുന്നതില്‍ ഓസീസിനായി നിര്‍ണായക പ്രകടനം പുറത്തെടുത്ത സ്റ്റീവ് സ്മിത്തിനെ ഇംഗ്ലണ്ട് ആരാധകര്‍ പരമ്പരയുടെ തുടക്കം മുതല്‍ കൂവുകയും ചതിയനെന്ന് വിളിച്ച് കളിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കളിച്ച മൂന്ന് ടെസറ്റിലും സെഞ്ചുറിയുമായാണ് സ്മിത്ത് ഇംഗ്ലണ്ട് ആരാധകര്‍ക്ക് മറുപടി നല്‍കിയത്.

സ്മിത്ത് കളിക്കാതിരുന്ന മൂന്നാം ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ട് ജയിച്ചത്. നാലാം ടെസ്റ്റില്‍ സ്മിത്ത് ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ 81 റണ്‍സും അടിച്ച് ഓസീസ് ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐസിസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ സ്മിത്തിനെ കളിയാക്കിയ ഇംഗ്ലണ്ട് ആരാധരുടെ നടപടിയെ ട്രോളി ട്വീറ്റിട്ടത്.

Scroll to load tweet…

കര്‍മഫലം, എന്ന് പറഞ്ഞ്, ഹിന്ദു, ബുദ്ധമത വിശ്വാസപ്രകാരം അതെന്താണെന്ന് വിശദീകരിക്കുകയും ചെയ്തു. ഐസിസിയുടെ ട്വീറ്റ് കണ്ട ആരാധകര്‍ ആദ്യം ഐസിസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന് സംശയിച്ചെങ്കിലും പിന്നീട് ട്രോളിനെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ഏറ്റെ ടുത്തു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒരുവര്‍ഷ വിലക്ക് നേരിട്ട സ്മിത്തും വാര്‍ണറും ആഷസിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…