ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രോഹിത് ശര്‍മയ്ക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ലോകം. ആര്‍ അശ്വിന്‍, ഇര്‍ഫാന്‍ പഠാന്‍, വി വി എസ് ലക്ഷമണ്‍, ഹര്‍ഷ ഭോഗ്‌ലെ തുടങ്ങിയവരെല്ലാം ഇന്ത്യയുടെ വിജയത്തില്‍ അഭിനന്ദനവുമായെത്തി. സൂപ്പര്‍ ഓവറില്‍ അവസാന രണ്ട് പന്തുകളും സിക്‌സുകള്‍ പായിച്ചാണ് രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും ഹിറ്റ്മാനായിരുന്നു. ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-3ന് മുന്നിലെത്തി. ഇന്ത്യയുടെ വിജയത്തേയും രോഹിത്തിന്റെ പ്രകടനത്തേയും അഭിനന്ദിച്ചുള്ള ചില ട്വീറ്റുകള്‍ വായിക്കാം.