ലെഗ് സ്റ്റംപിലേക്ക് ഫുള്‍ ലെങ്ത് ഡൈവ് ചെയ്ത ക്യാച്ചെടുക്കാന്‍ ശ്രമിച്ച വിക്കറ്റ് കീപ്പര്‍ ആരാധ്യ യാദവിന്‍റെ കൈയില്‍ ആദ്യം പന്ത് കുടുങ്ങിയെങ്കിലും പിന്നീട് നിലത്ത് വീണു.

ബെംഗലൂരു: അണ്ടര്‍ 23- ക്രിക്കറ്റ് ടൂര്‍ണമെന്‍റായ കേണല്‍ സി കെ നായിഡു ട്രോഫി ഫൈനലില്‍ അമ്പയറുടെ ആന മണ്ടത്തരത്തിനിതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തില്‍ കര്‍ണാടക ചാമ്പ്യന്‍മാരായിരുന്നു. ഇതാദ്യമായാണ് കര്‍ണാടക സി കെ നായിഡു ട്രോഫി നേടുന്നത്.

എന്നാല്‍ മത്സരത്തിന്‍റെ ആദ്യ ദിനം ബാറ്റിംഗിനിടെ കര്‍ണാടക ഓപ്പണറായ പ്രകാര്‍ ചതുര്‍വേഥിയെ ഉത്തര്‍പ്രദേശ് പേസര്‍ കുനാല്‍ ത്യാഗി പുറത്താക്കിയതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. കുനാല്‍ ത്യാഗി ലെഗ് സ്റ്റംപിന് പുറത്തെറിഞ്ഞ ഷോര്‍ട്ട് ബോളില്‍ 33 റണ്‍സുമായി ക്രീസില്‍ നിന്നിരുന്ന കര്‍ണാടക ഓപ്പണര്‍ പ്രകാര്‍ ചതുര്‍വേഥി പുള്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും എഡ്ജ് ചെയ്ത് വിക്കറ്റിന് പിന്നില്‍ കീപ്പറുടെ അടുത്തെത്തി.

എല്ലാം പെട്ടെന്നായിരുന്നു, വാഡ്കറുടെ പോരാട്ടം പാഴായി; രഞ്ജിയില്‍ വിദര്‍ഭയെ വീഴ്ത്തി മുംബൈക്ക് കിരീടം

ലെഗ് സ്റ്റംപിലേക്ക് ഫുള്‍ ലെങ്ത് ഡൈവ് ചെയ്ത ക്യാച്ചെടുക്കാന്‍ ശ്രമിച്ച വിക്കറ്റ് കീപ്പര്‍ ആരാധ്യ യാദവിന്‍റെ കൈയില്‍ ആദ്യം പന്ത് കുടുങ്ങിയെങ്കിലും പിന്നീട് നിലത്ത് വീണു. എന്നാല്‍ ഇതിന് മുന്നെ ഔട്ടെന്ന് വിരലുയര്‍ത്തിയ അമ്പയറാകട്ടെ പന്ത് നിലത്തു വീഴുന്നത് കണ്ടിട്ടും തന്‍റെ തീരുമാനം മാറ്റിയതുമില്ല. മത്സരത്തിലെ ഫീല്‍ഡ് അമ്പയറായിരുന്ന അമ്പയറായ സി എച്ച് രവികാന്ത് റെഡ്ഡിയാണ് ക്യാച്ച് കൈവിട്ടിട്ടും ഔട്ട് വിധിച്ചത്.

Scroll to load tweet…

ഇന്ത്യൻ അമ്പയര്‍മാരുടെ നിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ബിസിസിഐ ഇതൊന്നും കാണുന്നില്ലേയെന്ന ചോദ്യവുമായി ആരാധകര്‍ വീഡിയോക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ അണ്ടര്‍ 23 വിഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ടൂര്‍ണമെന്‍റാണ് സി കെ നായിഡു ട്രോഫി. അതിലാണ് അമ്പയര്‍ക്ക് ഇത്തരമൊരു ഭീമാബദ്ധം സംഭവിച്ചതെന്ന് ബിസിസിഐക്കും നാണക്കേടായി.

Scroll to load tweet…

മത്സരത്തിലേക്ക് വന്നാല്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 358 റണ്‍സെടുത്തപ്പോള്‍ ഉത്തര്‍പ്രദേശിന് 139 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. രണ്ടാം ഇന്നിംഗ്സില്‍ കര്‍ണാടക 585 റണ്‍സെടുത്തപ്പോള്‍ ഉത്തര്‍പ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്സ് ലീ‍ഡിന്‍റെ കരുത്തില്‍ കര്‍ണാടക കിരീടം നേടുകയും ചെയ്തു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക