കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരുകയായിരുന്നു. 3-0ത്തിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. സിഡ്‌നിയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സില്‍ 313 റണ്‍സാണ് നേടിയത്.

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കരിയറിലെ അവസാന മത്സരവും കളിച്ച് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു. ഇനി ശ്രദ്ധ ടി20 ക്രിക്കറ്റില്‍ മാത്രമാണ്. പാകിസ്ഥാനെതിരെ സിഡ്‌നിയില്‍ നടന്ന ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 34 റണ്‍സെടുത്ത വെറ്ററന്‍ താരം രണ്ടാം ഇന്നിംഗ്‌സില്‍ 57 റണ്‍സെടുത്ത് പുറത്തായിരുന്നു. വിടവാങ്ങല്‍ ടെസ്റ്റില്‍ മികച്ച പ്രകടനമായിരുന്നു വാര്‍ണറുടേത്. മത്സരശേഷം ഭാര്യക്കും മൂന്നു മക്കള്‍ക്കുമൊപ്പം ഗ്രൗണ്ടിലെത്തിയ വാര്‍ണര്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് ഫോട്ടോയെടുക്കുകയും സ്‌നേഹം പങ്കിടുകയും ചെയ്യുന്നു.

എന്നാല്‍, സഹതാരം ഉസ്മാന്‍ ഖവാജയുടെ അമ്മ ഫോസിയ താരീഖിനെ വാര്‍ണര്‍ ആലിംഗനം ചെയ്യുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ അമ്മയും വാര്‍ണറും തമ്മിലുള്ള സ്‌നേഹബന്ധം ഖവാജ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നുമുണ്ട്. ഖവാജ പറയുന്നതിങ്ങനെ... ''അമ്മയ്ക്ക് വാര്‍ണറെ വളരെയധികം ഇഷ്ടമാണ്. സ്‌നേഹത്തോടെ പിശാച് എന്നാണ് വാര്‍ണറെ വിളിക്കാറ്. വാര്‍ണര്‍ അമ്മയെ എപ്പോഴും ചേര്‍ത്തുപിടിക്കും.'' ഖവാജ പറഞ്ഞു. വാര്‍ണര്‍ക്കൊപ്പമുള്ള സൗഹൃദത്തെ കുറിച്ചും ഖവാജ പറഞ്ഞു. ''സത്യസന്ധമായും അവനോടൊപ്പമുള്ള ബാറ്റിങ് ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു, വാര്‍ണറിന്റേത് ആക്രമണ ബാറ്റിങ്ങായിരുന്നു.'' ഖവാജ പറഞ്ഞു.

അതേസമയം, പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരുകയായിരുന്നു. 3-0ത്തിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. സിഡ്‌നിയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സില്‍ 313 റണ്‍സാണ് നേടിയത്. മുഹമ്മദ് റിസ്‌വാന്‍ (88), അമേര്‍ ജമാല്‍ (82), അഗ സല്‍മാന്‍ (53) എന്നിവരാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 299ന് പുറത്തായി. മര്‍നസ് ലബുഷെയ്ന്‍ (60), മിച്ചല്‍ മാര്‍ഷ് (54) അര്‍ധ സെഞ്ചുറി നേടി. പാകിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 115ന് പുറത്തായി. ഓസ്‌ട്രേലിയ 130 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

വിചിത്ര സംഭവങ്ങള്‍! മുംബൈക്കെതിരെ രഞ്ജി കളിക്കാന്‍ ബിഹാറിന്റെ രണ്ട് ടീം; ഒരു ടീമിനെ പൊലീസ് തടഞ്ഞു