Asianet News MalayalamAsianet News Malayalam

വിന്‍ഡീസ് പേസറുടെ മരണ ബൗണ്‍സറില്‍ ചോര തുപ്പി ഖവാജ, ബാറ്റ് ചെയ്യാനാവാതെ മടങ്ങി; സ്കാനിംഗ് റിപ്പോർട്ട് നിർണായകം

ഖവാജക്ക് കണ്‍കഷൻ ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. താടിയെല്ലില്‍ പൊട്ടലുണ്ടോ എന്നറിയാനാണ് സ്കാനിംഗിന് വിധേയനാക്കുന്നത്. 26 റണ്‍സ് മാത്രമായിരുന്നു വിജയലക്ഷ്യമെന്നതിനാല്‍ ഖവാജയുടെ അഭാവം ഓസ്ട്രേലിയയെ ബാധിച്ചില്ല.

Usman Khawaja sent for scans as opener uncertain for Brisbane Test
Author
First Published Jan 19, 2024, 11:25 AM IST

അഡ്‌ലെയ്ഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസ് പേസര്‍ ഷമര്‍ ജോസഫിന്‍റെ ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റ ഉസ്മാന്‍ ഖവാജയ്ക്ക് ബ്രിസ്ബേനില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയുന്ന കാര്യം സംശയത്തില്‍. ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 26 റണ്‍സ് പിന്തുടരുന്നതിനിടെയാണ് ജോസഫിന്‍റെ പന്ത് താടിയെല്ലില്‍ കൊണ്ട് പരിക്കേറ്റ് ചോര തുപ്പിയ ഖവാജ റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ടത്. ഖവാജയയെ സ്കാനിംഗിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ ഖവാജ 25ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കുമോ എന്ന് വ്യക്തമാകു.

ഖവാജക്ക് കണ്‍കഷൻ ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. താടിയെല്ലില്‍ പൊട്ടലുണ്ടോ എന്നറിയാനാണ് സ്കാനിംഗിന് വിധേയനാക്കുന്നത്. 26 റണ്‍സ് മാത്രമായിരുന്നു വിജയലക്ഷ്യമെന്നതിനാല്‍ ഖവാജയുടെ അഭാവം ഓസ്ട്രേലിയയെ ബാധിച്ചില്ല. ടെസ്റ്റിനിടെ ബാക്ക് അപ്പ് ഓപ്പണറായിരുന്ന മാറ്റ് റെന്‍ഷോയെ ബിഗ് ബാഷ് ലീഗ് ഫൈനല്‍ കളിക്കാനായി ഓസീസ് ടീമില്‍ നിന്ന് റിലീസ് ചെയ്തിരുന്നു. ഇതോടെ ഖവാജക്ക് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം കളിപ്പിക്കാന്‍ ഓസ്ട്രേലിയക്ക് മറ്റ് താരങ്ങളാരും സ്ക്വാഡില്‍ ഇല്ലായിരുന്നു.

പാണ്ഡ്യ ആയാലും രോഹിത് ആയാലും സഞ്ജുവിന്‍റെ പേര് ഒരിക്കൽ പറഞ്ഞാൽ പിന്നെ സ്റ്റേഡിയത്തിൽ ചെവി കേള്‍ക്കില്ല-വീഡിയോ

ഖവാജയുടെ സ്ക്നാംഗില്‍ പരിക്ക് ഗുരുതരമാണെങ്കില്‍ മാത്രം രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് മാറ്റ് റെന്‍ഷോയെ തിരിച്ചുവിളിക്കുമെന്നാണ് കരുതുന്നത്. അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓസ്ട്രേലിയക്ക് പത്ത് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ ജയത്തിലേക്ക് 26 റണ്‍സ് മതിയായിരുന്ന ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തു. 11 റണ്‍സോടെ സ്റ്റീവ് സ്മിത്തും ഒരു റണ്ണുമായി മാര്‍നസ് ലാബുഷെയ്നും പുറത്താകാതെ നിന്നപ്പോള്‍ ഉസ്മാന്‍ ഖവാജ ഒമ്പത് റണ്‍സെടുത്ത് പരിക്കേറ്റ് മടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios