Asianet News MalayalamAsianet News Malayalam

Vijay Hazare : കേരളം നാളെ ആദ്യ മത്സരത്തിന്; തിരുവനന്തപുരത്തും തകര്‍പ്പന്‍ മത്സരങ്ങള്‍

രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഛണ്ഡിഗഢാണ് കേരളത്തിന്റെ ആദ്യ എതിരാളി. രാവിലെ ഒന്‍പത് മണിക്കാണ് മത്സരം. അത്ര കരുത്തരല്ലാത്ത എതിരാളികളാണ് ഛണ്ഡിഗഢ്.

Vijay Hazare Kerala takes Chandigarh in Rajkot tomorrow
Author
Rajkot, First Published Dec 7, 2021, 11:02 PM IST

രാജ്‌കോട്ട്: വിജയ് ഹസാരെ (Vijay Hazare Trophy) ട്രോഫിയില്‍ കേരളം നാളെ ആദ്യ മത്സരത്തിനിറങ്ങും. രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഛണ്ഡിഗഢാണ് കേരളത്തിന്റെ ആദ്യ എതിരാളി. രാവിലെ ഒന്‍പത് മണിക്കാണ് മത്സരം. അത്ര കരുത്തരല്ലാത്ത എതിരാളികളാണ് ഛണ്ഡിഗഢ്. മനന്‍ വൊഹ്‌റയാണ് ടീമില്‍ കൂടുതല്‍ അറിയപ്പെടുന്ന താരം.

കേരള ടീമിനെ സഞ്ജു സാംസണാണ്  (Sanju Samosn) നയിക്കുന്നത്. 19 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സച്ചിന്‍ ബേബിയാണ് (Sachin Baby) വൈസ് ക്യാപ്റ്റന്‍. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനിടെ പരിക്കേറ്റ അതിഥതാരം റോബിന്‍ ഉത്തപ്പയ്ക്ക് ടീമില്‍ ഇടം ലഭിച്ചിട്ടില്ല. ടി20 ടീമിലുണ്ടായിരുന്ന കെ എം ആസിഫിനും സ്ഥാനം നഷ്ടമായി.  

ഡിസംബര്‍ ഒമ്പതിന് മധ്യപ്രദേശിനേയും കേരളം നേരിടും. 11ന് മഹാരാഷ്ട്രക്കെതിരെയാണ് അടുത്ത മത്സരം. 12ന് ഛത്തീസ്ഗഢുമായി കേരളം കളിക്കും. 14ന് ഉത്തരാഖണ്ഡിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം. രാജ്കോട്ടിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. 

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), വത്സല്‍ ഗോവിന്ദ് ശര്‍മ, രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, പി രാഹുല്‍, പി എ അബ്ദുള്‍ ബാസിത്, എസ് മിഥുന്‍, കെ സി അക്ഷയ്, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേശര്‍ എ സുരേഷ്, എം ഡി നിതീഷ്, ആനന്ദ് ജോസഫ്, ജലജ് സക്സേന, മുഹമ്മദ് അസറുദ്ദീന്‍, വിനൂപ് മനോഹരന്‍, സിജോമോന്‍ ജോസഫ്, മനു കൃഷ്ണന്‍.

മുഖ്യ പരിശീലകന്‍- ടിനു യോഹന്നാന്‍, പരിശീലകന്‍- മഹ്സര്‍ മൊയ്ദു, ട്രെയ്നര്‍- വൈശാഖ് കൃഷ്ണ, ഫിസിയോ- ആര്‍ എസ് ഉണ്ണികൃഷ്ണന്‍, വീഡിയോ അനലിസ്റ്റ്- എസ് സജി.

അതേസമയം കേരളത്തിലും മത്സരങ്ങള്‍ നടക്കുന്നുണ്ട്. സെന്റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്, കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്, മംഗലപുരം കെസിഎ ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. സെന്റ് സേവ്യേഴ്‌സില്‍ നാളെ തമിഴ്‌നാട്, മുംബൈയെ നേരിടും. കാര്യവട്ടത്ത്, ബറോഡ, ബംഗാളിനെ നേരിടും. മംഗലപുരത്ത്, കര്‍ണാടക പോണ്ടിച്ചേരിയേയും നേരിടും.

Follow Us:
Download App:
  • android
  • ios