സച്ചിൻ ബേബിയാണ് കേരളത്തെ നയിക്കുന്നത്. വിഷ്ണു വിനോദാണ് വൈസ് ക്യാപ്റ്റൻ. 

ബെംഗളൂരു: വിജയ് ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കം. കേരളം ആദ്യ മത്സരത്തിൽ ഒഡിഷയെ നേരിടും. ബെംഗളൂരുവിൽ രാവിലെ ഒൻപതിനാണ് കളി തുടങ്ങുക. 

സച്ചിൻ ബേബിയാണ് കേരളത്തെ നയിക്കുന്നത്. വിഷ്ണു വിനോദാണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസൺ, എസ് ശ്രീശാന്ത്, റോബിൻ ഉത്തപ്പ, ജലജ് സക്സേന, എം ഡി നിധീഷ്, മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയവർ ടീമിലുണ്ട്. ഉത്തർ പ്രദേശ്, റെയിൽവേസ്, കർണാടക, ബിഹാർ എന്നിവരാണ് കേരളത്തിന്റെ മറ്റ് എതിരാളികൾ.