Asianet News MalayalamAsianet News Malayalam

വിജയ് ഹസാരെ ട്രോഫി: ജയം തുടരാന്‍ കേരളം; എതിരാളികള്‍ ഉത്തര്‍പ്രദേശ്, ടോസറിയാം

ആദ്യ മത്സരത്തില്‍ ഒഡിഷയെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കേരളം. 

Vijay Hazare Trophy 2020 21 Kerala vs Uttar Pradesh Match Preview
Author
Bengaluru, First Published Feb 22, 2021, 8:42 AM IST

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് ഇന്ന് രണ്ടാം മത്സരം. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ഉത്തര്‍പ്രദേശാണ് എതിരാളികള്‍. ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സച്ചിൻ ബേബിയാണ് കേരളത്തെ നയിക്കുന്നത്. ഉത്തര്‍പ്രദേശ് ആദ്യ മത്സരത്തില്‍ കര്‍ണ്ണാടകയെ തോല്‍പ്പിച്ചിരുന്നു.

ആദ്യ മത്സരത്തില്‍ ഒഡിഷയെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കേരളം. മഴ മൂലം കളി തടസപ്പെട്ട മത്സരത്തില്‍ 34 റണ്‍സിനായിരുന്നു കേരളത്തിന്‍റെ ജയം. 

ആദ്യം ബാറ്റ് ചെയ്ത ഒഡിഷ 45 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ കേരളം 38.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തുനില്‍ക്കെ മഴയെത്തി. മത്സരം പുനരാരംഭിക്കാന്‍ കഴിയാതിരുന്നതോടെ കേരളം മഴനിയമപ്രകാരം 34 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. 

സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്‍റെ ജയം അനായാസമാക്കിയത്. 85 പന്തില്‍ 107 റണ്‍സെടുത്ത ഉത്തപ്പ 10 ഫോറും നാലും സിക്സും പറത്തി. 

Kerala (Playing XI): Robin Uthappa, Vishnu Vinod, Sanju Samson, Sachin Baby(c), Vathsal Govind, Mohammed Azharuddeen(w), Jalaj Saxena, MD Nidheesh, S Sreesanth, NP Basil, Kalliparambil Rojith

Uttar Pradesh (Playing XI): Abhishek Goswami, Karan Sharma, Priyam Garg, Akshdeep Nath, Rinku Singh, Upendra Yadav(w), Shivam Sharma, Sameer Choudhary, Bhuvneshwar Kumar(c), Mohsin Khan, Kartik Tyagi

ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം, പിന്നാലെ തീപ്പൊരി അര്‍ധ സെഞ്ചുറിയുമായി രാഹുല്‍ തെവാട്ടിയ

Follow Us:
Download App:
  • android
  • ios