Asianet News MalayalamAsianet News Malayalam

വിജയ് ഹസാരെ ട്രോഫി: യുവരാജ് സിങിന് സെഞ്ചുറി; കേരളത്തിനെതിരെ റെയില്‍വേസിന് മികച്ച സ്കോര്‍

77 പന്തിൽ 61 റണ്‍സെടുത്ത പ്രഥം സിങിനെ വൈശാഖ് ചന്ദ്രന്‍ തന്നെ വീഴ്ത്തി കൂട്ടുകെട്ട് പൊളിച്ചെങ്കിലും പിന്നീടെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഉപേന്ദ്ര യാദവും(27 പന്തില്‍ 31) യുവരാജ് സിങിന് മികച്ച പിന്തുണ നല്‍കിയതോടെ റെയില്‍വേസ് മികച്ച സകോറിലേക്ക് കുതിച്ചു.

Vijay Hazare Trophy 2023, Kerala vs Railways Live Updates
Author
First Published Dec 5, 2023, 1:10 PM IST

ആളൂര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ റെയില്‍വേസിനെതിരെ കേരളത്തിന് 256 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് സാഹബ് യുവരാജ് സിങിന്‍റെ സെഞ്ചുറി കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 136 പന്തില്‍ 121 റണ്‍സുമായി യുവരാജ് സിങ് പുറത്താകാതെ നിന്നപ്പോള്‍ പ്രഥം സിങ് 61 റണ്‍സെടുത്തു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ റെയില്‍വേസിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഓപ്പണര്‍മാരായ ശിവം ചൗധരിയെ(3) അഖിനും വിവേക് സിങിനെ(11) വൈശാഖ് ചന്ദ്രനും വീഴ്ത്തുമ്പോള്‍ റെയില്‍വേസിന്‍റെ സ്കോര്‍ ബോര്‍ഡില്‍ 19 റണ്‍സെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന പ്രഥം സിങും യുവരാജ് സിങും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 148 റണ്‍സ് കൂട്ടിച്ചേര്‍ത്ത് അവരെ കരകയറ്റി.

ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടാമെന്ന മോഹം ഇന്ത്യ മാറ്റിവെക്കേണ്ടിവരുമോ?, അമ്പയറായി വരുന്നത് കെറ്റിൽബറോ

77 പന്തിൽ 61 റണ്‍സെടുത്ത പ്രഥം സിങിനെ വൈശാഖ് ചന്ദ്രന്‍ തന്നെ വീഴ്ത്തി കൂട്ടുകെട്ട് പൊളിച്ചെങ്കിലും പിന്നീടെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഉപേന്ദ്ര യാദവും(27 പന്തില്‍ 31) യുവരാജ് സിങിന് മികച്ച പിന്തുണ നല്‍കിയതോടെ റെയില്‍വേസ് മികച്ച സകോറിലേക്ക് കുതിച്ചു. ഉപേന്ദ്ര യാദവിനെ അഖില്‍ സ്കറിയയും അശുതോഷ് ശര്‍മയെ(2) ബേസില്‍ തമ്പിയും പുറത്താക്കി. ഏഴ് റണ്‍സുമായി മെറായി പുറത്താകാതെ നിന്നു. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ 10 ഓവറില്‍ 33 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

തമ്മിലടി രൂക്ഷം? എല്ലാ ഫോര്‍മാറ്റിലും നിന്ന് വിരമിക്കാന്‍ ക്വിന്‍റണ്‍ ഡി കോക്ക് പദ്ധതിയിട്ടു, വെളിപ്പെടുത്തല്‍

അഞ്ച് കളികളില്‍ അഞ്ച് ജയവുമായി ഗ്രൂപ്പ് എയില്‍ ഒന്നാമതാണ് കേരളം. കഴിഞ്ഞ ദിവസം മുംബൈ ത്രിപുരയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെയാണ് കേരളം ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്. ആറ് കളികളില്‍ 20 പോയന്‍റ് വീതമുള്ള കേരളം മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ(+1.916) കരുത്തിലാണ് മുംബൈയെ(+1.743) മറികടന്ന് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ആറ് കളികളില്‍ 12 പോയന്‍റുമായി നാലാം സ്ഥാനത്താണ് റെയില്‍വേസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios