Vijay Hazar Trophy : കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും, സച്ചിന്‍ വൈസ് ക്യാപ്റ്റന്‍; ടീമും മത്സരക്രമവും അറിയാം
19 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സച്ചിന്‍ ബേബിയാണ് (Sachin Baby) വൈസ് ക്യാപ്റ്റന്‍. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനിടെ പരിക്കേറ്റ അതിഥതാരം റോബിന്‍ ഉത്തപ്പയ്ക്ക് ടീമില്‍ ഇടം ലഭിച്ചിട്ടില്ല.

തിരുവനന്തപുരം: വിജയ് ഹസാരെ (Vijay Hazare Trophy) ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു സാംസണ്‍ (Sanju Samson) നയിക്കും. 19 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സച്ചിന്‍ ബേബിയാണ് (Sachin Baby) വൈസ് ക്യാപ്റ്റന്‍. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനിടെ പരിക്കേറ്റ അതിഥതാരം റോബിന്‍ ഉത്തപ്പയ്ക്ക് ടീമില്‍ ഇടം ലഭിച്ചിട്ടില്ല. ടി20 ടീമിലുണ്ടായിരുന്ന കെ എം ആസിഫിനും സ്ഥാനം നഷ്ടമായി.
ഡിസംബര്‍ എട്ടിനാണ് കേരളത്തിന്റെ ആദ്യ മത്സരം. ഛണ്ഡിഗഢാണ് ആദ്യ മത്സരത്തിലെ എതിരാളി. തൊട്ടടുത്ത ദിവസം മധ്യപ്രദേശിനേയും കേരളം നേരിടും. 11ന് മഹാരാഷ്ട്രക്കെതിരെയാണ് അടുത്ത മത്സരം. 12ന് ഛത്തീസ്ഗഢുമായി കേരളം കളിക്കും. 14ന് ഉത്തരാഖണ്ഡിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം. രാജ്‌കോട്ടിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.
കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), വത്സല്‍ ഗോവിന്ദ് ശര്‍മ, രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, പി രാഹുല്‍, പി എ അബ്ദുള്‍ ബാസിത്, എസ് മിഥുന്‍, കെ സി അക്ഷയ്, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേശര്‍ എ സുരേഷ്, എം ഡി നിതീഷ്, ആനന്ദ് ജോസഫ്, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍, വിനൂപ് മനോഹരന്‍, സിജോമോന്‍ ജോസഫ്, മനു കൃഷ്ണന്‍.
മുഖ്യ പരിശീലകന്‍- ടിനു യോഹന്നാന്‍, പരിശീലകന്‍- മഹ്‌സര്‍ മൊയ്ദു, ട്രെയ്‌നര്‍- വൈശാഖ് കൃഷ്ണ, ഫിസിയോ- ആര്‍ എസ് ഉണ്ണികൃഷ്ണന്‍, വീഡിയോ അനലിസ്റ്റ്- എസ് സജി.