ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനാകുന്നു. വൈശാലി വിശ്വേശരനാണ് വധും. വിവാഹനിശ്ചയം കഴിഞ്ഞ വാര്‍ത്ത താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പുറത്തുവിട്ടു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ വിജയ് ഐപിഎല്ലിനായി യുഎഇയിലേക്ക് തിരിക്കാനിരിക്കെയാണ് വിവാഹം. കെ എല്‍ രാഹുല്‍, യൂസ്‌വേന്ദ്ര ചാഹല്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ ആശംസകളുമായെത്തി.

കൊറോണക്കാലത്ത് വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് വിജയ് ശങ്കര്‍. നേരത്തെ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍ നര്‍ത്തകിയായ ധനശ്രീ വര്‍മയുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

💍 PC - @ne_pictures_wedding

A post shared by Vijay Shankar (@vijay_41) on Aug 20, 2020 at 8:41am PDT

ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടായിരുന്ന ശങ്കര്‍ ടൂര്‍ണമെന്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഓള്‍റൗണ്ടറെന്ന നിലയില്‍ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 

താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയും വിവാദങ്ങള്‍ക്ക് വഴിവച്ചു. മികച്ച ഫോമില്‍ കളിക്കെ അമ്പാട്ടി റായുഡുവിനെ തഴഞ്ഞാണ് വിജയ് ശങ്കറെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ പരസ്യ പ്രതികരണം നടത്തിയ റായുഡു വൈകാതെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.