രാഹുല്‍ ദ്രാവിഡിന്റെ അമ്പതാം പിറന്നാള്‍ ആഘോഷമാക്കി കോലിയും സ്മൃതി മന്ഥാനയും; ട്വീറ്റുകള്‍ വായിക്കാം
ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനം ജയിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്യാപ് മുഴുവന്‍. സവിശേഷ ദിവസത്തില്‍ നിരവധി പേരാണ് ദ്രാവിഡിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചെത്തിയത്.

ഗുവാഹത്തി: ഇന്ന് അമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. എന്തുകൊണ്ടും നല്ല ദിവസത്തിലാണ് ദ്രാവിഡിന്റെ പിറന്നാള്‍ ആഘോഷം. ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനം ജയിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്യാപ് മുഴുവന്‍. സവിശേഷ ദിവസത്തില്‍ നിരവധി പേരാണ് ദ്രാവിഡിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചെത്തിയത്.
ഇതില്‍ പ്രധാനി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്‌റ്റോറിയായിട്ടാണ് കോലി ആശംസ അറിയിച്ചത്. 2021 നവംബര്‍ മൂന്നിനാണ് ദ്രാവിഡ് ഇന്ത്യയുടെ കോച്ചായി ചുമതലയേല്‍ക്കുന്നത്. പിന്നീട് തന്റെ സെഞ്ചുറി വരള്‍ച്ചയ്ക്ക് വിരാമമിട്ടതും ദ്രാവിഡിന് കീഴില്‍ തന്നെ.
വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ഥാനയും ദ്രാവിഡിന് ആശംസയുമായെത്തി. ഇന്ത്യന്‍ ഓപ്പണറുടെ ട്വീറ്റ് വായിക്കാം.
ബിസിസിഐയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ''509 ഇന്റര്‍നാഷണല്‍ മത്സങ്ങള്‍, 24208 റണ്‍സ്, 48 സെഞ്ചുറികള്‍... മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവില്‍ പരിശീലകനുമായി രാഹുല്‍ ദ്രാവിഡിന് പിറന്നാള്‍ ആശംസകള്‍.'' ബിസിസിഐ ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവും തന്റെ പരിശീലകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ട്വീറ്റ് കാണാം...
ദ്രാവിഡിന്റെ ആദ്യത്തെ ഐപിഎല്‍ ഫ്രാഞ്ചൈിയായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ദ്രാവിഡിന് ആശംസ അറിയിച്ചിട്ടുണ്ട്. ആര്‍സിബി ജഴ്‌സിയണിഞ്ഞുകൊണ്ടുള്ള ദ്രാവിഡിന്റെ ചിത്രവുമുണ്ട്. ട്വീറ്റ് വായിക്കാം...
1999 ക്രിക്കറ്റ് ലോകകപ്പില്‍ ദ്രാവിഡിന്റെ പ്രകടനം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഐസിസി ആശംസ അറിയിച്ചത്. അന്ന് ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു ദ്രാവിഡ്. വീഡിയോ കാണാം...
ട്വിറ്ററില്‍ മറ്റുചില താരങ്ങളും ആരാധകരും ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളായ ദ്രാവിഡിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ചില ട്വീറ്റുകള്‍ വായിക്കാം...