അഹമ്മദാബാദ് ടെസ്റ്റ് സമനിലയായപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും വിരാട് കോലിയായിരുന്നു. 41 മാസങ്ങള്‍ക്കുശേഷമാണ് ടെസ്റ്റില്‍ കോലി വീണ്ടും കളിയിലെ താരമാകുന്നത്.

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറികളുമായി ഇന്ത്യയുടെ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത് ശുഭ്മാന്‍ ഗില്ലും വിരാട് കോലിയുമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ 480 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയതോടെ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. ഗില്‍ പുറത്തായശേഷം ഇന്ത്യയെ ലീഡിലേക്ക് നയിച്ചത് കോലിയുടെ മാരത്തണ്‍ ഇന്നിംഗ്സായിരുന്നു. 41 മാസത്തിനിടെ ടെസ്റ്റിലെ ആദ്യ സെഞ്ചുറി കുറിച്ച കോലി ഡബിള്‍ സെഞ്ചുറിക്ക് 14 റണ്‍സകലെ 186 റണ്‍സെടുത്താണ് പുറത്തായത്.

അഹമ്മദാബാദ് ടെസ്റ്റ് സമനിലയായപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും വിരാട് കോലിയായിരുന്നു. 41 മാസങ്ങള്‍ക്കുശേഷമാണ് ടെസ്റ്റില്‍ കോലി വീണ്ടും കളിയിലെ താരമാകുന്നത്. ഇതോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും കോലി ഇന്ന് സ്വന്തം പേരിലാക്കി. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും പത്ത് മാന്‍ ഓഫ് ദ മാച്ച് പുരസ്കാരങ്ങള്‍ നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോര്‍ഡാണ് കോലി ഇന്ന് പേരിലാക്കിയത്.

അഹമ്മദാബാദില്‍ കോലി ബാറ്റ് ചെയ്തത് അസുഖം വകവെക്കാതെയെന്ന് അനുഷ്ക, വലിയ പ്രശ്നമൊന്നമില്ലെന്ന് രോഹിത്

Scroll to load tweet…

അഹമ്മദാബാദ് ടെസ്റ്റിന് മുമ്പ് നടന്ന മൂന്ന് ടെസ്റ്റിലും കോലിക്ക് അര്‍ധസെഞ്ചുറിപോലും നേടാനായിരുന്നില്ല. ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലാണ് കോലി നാലാം ടെസ്റ്റില്‍ ബാറ്റിംഗിനിറങ്ങിയത്. ബാറ്റിംഗിനെ തുണക്കുന്ന പിച്ചായിട്ടും കരുതലോടെ കളിച്ച കോലി സെഞ്ചുറിയിലെത്തുന്നവതുവരെ അഞ്ച് ബൗണ്ടറി മാത്രമായിരുന്നു അടിച്ചത്.

ഏകദിനങ്ങളില്‍ 38 തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കോലി ടി20യില്‍ 15 തവണ കളിയിലെ താരമായിട്ടുണ്ട്. ടെസ്റ്റില്‍ 10 തവണ കളിയിലെ താരമായതോടെ 63ാം തവണയാണ് കോലി കരിയറില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടുന്നത്