ഇതോടെ വിരാട് കോലി ഫാന്‍സ് ഇന്‍സ്റ്റഗ്രാമില്‍ നാന്ദ്രെ ബര്‍ഗറുടെ യും കാമുകിയുടെയും ചിത്രമുള്ള അക്കൗണ്ടില്‍ കയറി ചീത്തവിളി തുടങ്ങി. കിംഗ് കോലി നിന്‍റെ അച്ഛനായി വരുമെന്നും ഐപിഎല്ലില്‍ വാ കാണിച്ചുതരാമെന്നും പറഞ്ഞാണ് ചീത്തവിളിക്കുന്നത്.

കേപ്ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ നാന്ദ്രെ ബര്‍ഗര്‍ പ്രകോപിപ്പിച്ചതിന് പിന്നാലെ ബര്‍ഗറുടെയും കാമുകിയുടെയും ഇന്‍സ്റ്റഗ്രാം പേജില്‍ കോലി ഫാന്‍സിന്‍റെ ചീത്തവിളി. കേപ്ടൗണ്‍ ടെസ്റ്റിന്‍റെ ആദ്യദിനം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് പോയപ്പോഴാണ് വിരാട് കോലി ക്രീസിലെത്തിയത്.

ബര്‍ഗറുടെ ആദ്യ പന്ത് കോലി പ്രതിരോധിച്ചു. പന്ത് നേരെ ചെന്നത് ബര്‍ഗറുടെ കൈകളിലേക്കായിരുന്നു. പന്തെടുത്ത് കോലിയെ രൂക്ഷമായി നോക്കിശേഷം വിക്കറ്റിലേക്ക് പന്ത് വലിച്ചെറിയാന്‍ ബര്‍ഗര്‍ ശ്രമിച്ചപ്പോള്‍ കോലി ചിരിക്കുക മാത്രമാണ് ചെയ്തത്. ഗ്യാലറിയില്‍ നിന്നും ഈ സമയം ആരവം ഉയരുകയും ചെയ്തു. അടുത്ത പന്തും പ്രതിരോധിച്ച കോലി അവസാന രണ്ട് പന്തുകളില്‍ ബര്‍ഗറെ ബൗണ്ടറി കടത്തിയാണ് വിരാട് കോലി തിരിച്ചടിച്ചത്.

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിൽ മാർക്രത്തെ പുറത്താക്കാൻ കോലിയുടെ 'കൂടോത്രം'; ഫലിക്കുമോ എന്ന് ഇന്നറിയാം

ഇതോടെ വിരാട് കോലി ഫാന്‍സ് നാന്ദ്രെ ബര്‍ഗറുടെയും കാമുകിയുടെയും ചിത്രമുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കയറി ചീത്തവിളി തുടങ്ങി. കിംഗ് കോലി നിന്‍റെ അച്ഛനായി വരുമെന്നും ഐപിഎല്ലില്‍ വാ കാണിച്ചുതരാമെന്നും പറഞ്ഞാണ് ചീത്തവിളിക്കുന്നത്. കിംഗ് കോലിയെ പ്രകോപിപ്പിച്ചാല്‍ നിന്‍റെ കരിയര്‍ തീര്‍ന്നെന്ന് കരുതിയാല്‍ മതിയെന്നും ചിലര്‍ പറയുന്നു.

View post on Instagram

ഐപിഎല്‍ ലേലത്തില്‍ സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സാണ് നാന്ദ്രെ ബര്‍ഗറെ അടിസ്ഥാനവിലയായ 50 ലക്ഷം രൂപക്ക് സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സ് അടക്കം ഫോളോ ചെയ്യുന്നുണ്ടെങ്കിലും കോലി ഫാന്‍സ് ചീത്തവിളിക്കുന്നത് നാന്ദ്രെ ബര്‍ഗറുടെ ഒഫീഷ്യല്‍ അക്കൗണ്ടാണോ എന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമില്ല. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കായി അരങ്ങേറിയ നാന്ദ്രെ ബര്‍ഗര്‍ ഏഴ് വിക്കറ്റുമായി അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. ഇന്നലെ കേപ്ടൗണ്‍ ടെസ്റ്റില്‍ മൂന്ന് വിക്കറ്റെടുത്ത ബര്‍ഗര്‍ മികവ് കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക