കോലിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇടക്കിടെ വിശ്രമം ലഭിച്ചത് ശാരീരിക്ഷമത നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായി. 70ഓളം ഇന്ത്യന്‍ താരങ്ങളുടെ 96-ഓളം സങ്കീര്‍ണ പരിക്കുകളാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചികിത്സിച്ചത്. ഇവരില്‍ 23പേര്‍ ഇന്ത്യന്‍ സീനിയര്‍ ടീം താരങ്ങളുടേതാണ്. 25 പേര്‍ ഇന്ത്യ എ താരങ്ങളും 23 പേര്‍ അണ്ടര്‍ 19 താരങ്ങളുമാണ്. ഏഴ് പേര്‍ സീനിയര്‍ വനിതാ ടീമിലെയും 14 പേര്‍ സംസ്ഥാന താരങ്ങളുമാണ്.
ബെംഗലൂരു: ബിസിസിഐയുമായി കരാറുള്ള 28 ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച ശാരീരികക്ഷമത പുലര്‍ത്തുന്ന കളിക്കാരന്‍ വിരാട് കോലിയെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ) റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിസിസിഐയുമായി കരാറുള്ള 28 ഇന്ത്യന്‍ താരങ്ങളില്‍ 23 പേരും പരിക്കുമൂലമോ ശാരീരികക്ഷമത ഇല്ലാത്തതിനാലോ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയെങ്കിലും വിരാട് കോലിക്ക് ഒരിക്കല്‍ പോലും ഇക്കാരണങ്ങള്‍ക്കൊണ്ട് അക്കാദമിയില്‍ വരേണ്ടി വന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മാത്രമല്ല, പരിക്കോ ശാരീരികക്ഷമതയോ ഇല്ലാത്തതിന്‍റെ പേരില്‍ ഏറ്റവും കുറച്ച് മത്സരങ്ങള്‍ മാത്രം നഷ്ടമായ കളിക്കാരനാണ് കോലിയെന്നും ബിസിസിഐ സിഇഒ ഹേമാങ് ആമിന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പുറം വേദനമൂലം ദക്ഷിണാഫ്രിക്കക്കെതിരായ ഒരു ടെസ്റ്റ് മാത്രമാണ് കോലിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പരിക്കുമൂലം നഷ്ടമായത്. ഇടക്കാലത്ത് ഫോം നഷ്ടമായെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും ഫിറ്റായ കളിക്കാരന്‍ കോലിയാണ്.
ഗാംഗുലിക്ക് പകരം റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റാവുന്നതില്‍ സന്തോഷമെന്ന് രവി ശാസ്ത്രി
കോലിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇടക്കിടെ വിശ്രമം ലഭിച്ചത് ശാരീരിക്ഷമത നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായി. 70ഓളം ഇന്ത്യന്‍ താരങ്ങളുടെ 96-ഓളം സങ്കീര്‍ണ പരിക്കുകളാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചികിത്സിച്ചത്. ഇവരില്‍ 23പേര്‍ ഇന്ത്യന്‍ സീനിയര്‍ ടീം താരങ്ങളുടേതാണ്. 25 പേര്‍ ഇന്ത്യ എ താരങ്ങളും 23 പേര്‍ അണ്ടര്‍ 19 താരങ്ങളുമാണ്. ഏഴ് പേര്‍ സീനിയര്‍ വനിതാ ടീമിലെയും 14 പേര്‍ സംസ്ഥാന താരങ്ങളുമാണ്.
പരിക്കിന്‍റെയും ശാരീരികക്ഷമതയില്ലാത്തതിന്‍റെയും പേരില്‍ ദേശീയ ക്രിക്കറ്റ് അക്കാദിമിയിലെത്തിയ പല താരങ്ങളും കോലിയെക്കാള്‍ പത്ത് വയസിന് ഇളപ്പമുള്ളവരാണ്. യുവതാരങ്ങളായ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്‌വാദ്, വെങ്കടേഷ് അയ്യര്‍, കെ എസ് ഭരത്, കമേലേഷ് നാഗര്‍ഗോട്ടി, രാഹുല്‍ ചാഹര്‍ എന്നിവരെല്ലാം ഇതില്‍പ്പെടും.