ഈ വര്‍ഷം ഏകദിനത്തില്‍ 1000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ബാറ്ററാവാനും ഇന്ന് കോലിക്കായി. ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയുമാണ് കോലിക്ക് പുറമെ ഈ വര്‍ഷം 1000 പിന്നിട്ട മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍.

മുംബൈ: ഏകദിന ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 49 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡ് കൈയകലത്തില്‍ നഷ്ടമായെങ്കിലും മറ്റൊരു അപൂര്‍വ നേട്ടം സ്വന്തമാക്കി വിരാട് കോലി. ശ്രീലങ്കക്കെതിരെ 88 റണ്‍സെടുത്ത് പുറത്തായ കോലി ഈ വര്‍ഷം ഏകദിനത്തില്‍ 1000 റണ്‍സ് പിന്നിട്ടു. 23 മത്സരങ്ങളില്‍ നിന്നാണ് കോലി 1000 തികച്ചത്.

കരിയറില്‍ ഇത് എട്ടാം തവണയാണ് കോലി ഒരു വര്‍ഷം ഏകദിനത്തില്‍ 1000 റണ്‍സ് പിന്നിടുന്നത്. 24 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഏഴ് തവണ ഈ നേട്ടം കൈവരിച്ച സച്ചിന്‍റെ റെക്കോര്‍ഡാണ് കോലി ഇന്ന് തകര്‍ത്തത്. (2011, 2012, 2013, 2014, 2017, 2018, 2019,2023 വര്‍ഷങ്ങളിലാണ് കോലി ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സ് പിന്നിട്ടത്. സച്ചിനാകട്ടെ 1994, 1996, 1997, 1998, 2000, 2003, 2007 വര്‍ഷങ്ങളിലായിരുന്നു 1000 റണ്‍സ് പിന്നിട്ടത്. ശ്രീലങ്കക്കെതിരെ ഇറങ്ങുമ്പോള്‍ ഈ വര്‍ഷം ഏകദിനത്തില്‍ 1000 റണ്‍സ് തികക്കാന്‍ 34 റണ്‍സായിരുന്നു കോലിക്ക് വേണ്ടിയിരുന്നത്.

വാംഖഡെയിലെ സച്ചിന്‍റെ പ്രതിമക്ക് സ്റ്റീവ് സ്മിത്തിന്‍റെ മുഖച്ഛായയെന്ന് ആരാധകര്‍; പ്രതികരിച്ച് രോഹിത് ശര്‍മ

ഈ വര്‍ഷം ഏകദിനത്തില്‍ 1000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ബാറ്ററാവാനും ഇന്ന് കോലിക്കായി. ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയുമാണ് കോലിക്ക് പുറമെ ഈ വര്‍ഷം 1000 പിന്നിട്ട മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഈ വര്‍ഷം ഏകദിനങ്ങളില്‍ 1000 പിന്നിടുന്ന നാലാമത്തെ ബാറ്ററുമാണ് കോലി. രോഹിത്തിനും ഗില്ലിനും കോലിക്കും പുറമെ ശ്രീലങ്കയുടെ പാതും നിസങ്കയുമാണ് രോഹിത്തിനും ഏകദിനങ്ങളില്‍ ഈ വര്‍ഷം 1000 പിന്നിട്ട നാലാമത്തെ ബാറ്റര്‍.

ലോകകപ്പിൽ ഇന്ത്യ- ശ്രീലങ്ക പോരാട്ടം കാണാന്‍ വാംഖഡെയിൽ സാറയെത്തി, വെറുതെയല്ല ഗില്‍ ഫോമിലായതെന്ന് ആരാധകർ

ഏകദിനത്തില്‍ നിലവില്‍ സച്ചിന് 49ഉം കോലിക്ക് 48ഉം സെഞ്ച്വറികളാണുള്ളത്. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ തന്നെ കോലി സച്ചിന്‍റെ റെക്കോര്‍ഡിന് അരികിലെത്തിയിരുന്നു. 95 റണ്‍സെടുത്ത കോലി വിജയ സിക്സര്‍ നേടാനുള്ള ശ്രമത്തില്‍ സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെ പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഡക്കായ കോലി ഇന്ന് ശ്രീലങ്കക്കെതിരെയും സെഞ്ചുറിയില്ലാതെ മടങ്ങിയതോടെ കാത്തിരിപ്പ് അടുത്ത മത്സരത്തിലേക്ക് നീണ്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക