ഇതിന് പിന്നാലെ ഇന്ത്യ-ശ്രീലങ്ക മത്സരം കാണാന്‍ സാറ വാംഖഡെയിലെത്തുകയും ഗില്‍ ഫോമിലാവുകയും ചെയ്തതോടെ ആരാധകര്‍ രസകരമായ പ്രതികരണങ്ങളുമായി എത്തി. 92 റണ്‍സെടുത്ത ഗില്‍ സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ പുറത്തായപ്പോള്‍ ക്യാമറകള്‍ ആദ്യം സൂം ചെയ്തതും സാറയുടെ മുഖത്തേക്കായിരുന്നു.
മുംബൈ: ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കറും തമ്മില്‍ ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ക്കിടെ മുംബൈയില്‍ ഇന്ത്യ-ശ്രീലങ്ക പോരാട്ടം കാണാന്‍ സാറാ ടെന്‍ഡുല്‍ക്കര്‍ സ്റ്റേഡിയത്തിലെത്തിയത് സമൂഹമാധ്യമങ്ങളില്‍ ആഘോഷമാക്കി ആരാധകര്‍. അച്ഛന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക് ഒപ്പമാണ് സാറയും ഇന്ത്യ-ശ്രീലങ്ക പോരാട്ടം കാണാന്‍ വാംഖഡെ സ്റ്റേഡിയത്തിലെത്തിയത്.
കഴിഞ്ഞ ദിവസം സാറയും ശുഭ്മാന്‍ ഗില്ലും മുംബൈയിലെ ഒരു റസ്റ്റോറന്‍റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ-ശ്രീലങ്ക മത്സരം കാണാന്‍ സാറ വാംഖഡെയിലെത്തുകയും ഗില്‍ ഫോമിലാവുകയും ചെയ്തതോടെ ആരാധകര്‍ രസകരമായ പ്രതികരണങ്ങളുമായി എത്തി. 92 റണ്‍സെടുത്ത ഗില്‍ സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ പുറത്തായപ്പോള്‍ ക്യാമറകള്‍ ആദ്യം സൂം ചെയ്തതും സാറയുടെ മുഖത്തേക്കായിരുന്നു.
സെഞ്ചുറിക്ക് 12 റണ്‍സകലെ വീണു; മുംബൈയിലും സച്ചിനൊപ്പമെത്താനാവാതെ വിരാട് കോലി
നിരാശയോടെ തലതാഴ്ത്തുന്ന സാറയെയും ദൃശ്യങ്ങളില്‍ കാണാം.ഇരുവരും കഴിഞ്ഞ ഒരുവര്‍ഷമായി ഡേറ്റിങിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഗില്‍ സെയ്ഫ് അലി ഖാന്‍റെ മകളും ബോളിവുഡ് നടിയുമായ സാറാ അലി ഖാനുമായി പ്രണയത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് സാറാ ടെന്‍ഡുല്‍ക്കറുമൊത്തുള്ള ഗില്ലിന്‍റെ പുതിയ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഡെങ്കിപ്പനി മൂലം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ ഗില്‍ പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തിലാണ് ഇന്ത്യക്കായി ലോകകപ്പില്‍ അരങ്ങേറിയത്. ഏഷ്യാ കപ്പില്‍ മിന്നുന്ന ഫോമിലായിരുന്ന ഗില്ലിന് പക്ഷെ ഇ ലോകകപ്പില്‍ ഇതുവരെ ഫോമിലാവന്‍ കഴിഞ്ഞിരുന്നില്ല. ഇന്നത്തെ മത്സരത്തിന് മുമ്പ് ബംഗ്ലാദേശിനെതിരെ മാത്രമായിരുന്നു ഗില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നത്. തുടര്‍ ജയങ്ങളുമായി സെമി ഫൈനല്‍ ഏതാണ്ടുറപ്പിച്ച ഇന്ത്യക്ക് സെമിക്ക് മുമ്പ് ഗില്‍ കൂടി ഫോമിലായത് ആത്മവിശ്വാസം കൂട്ടും.
