സച്ചിന്‍റെ പ്രതിമക്ക് പകരം ശില്‍പി സ്റ്റീവ് സ്മിത്തിന്‍റെ പ്രതിമയാണ് വാംഖഡെയില്‍ നിര്‍മിച്ചതെന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ആക്ഷേപമുയര്‍ത്തിയതോടെ ഇന്നലെ ശ്രീലങ്കക്കെതിരായ മത്സരത്തിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തിനെത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയോടും മാധ്യമപ്രവര്‍ത്തകര്‍ ഇതേ ചോദ്യമുന്നയിച്ചു.

മുംബൈ: ലോകകപ്പില്‍ ഇന്ത്യ-ശ്രീലങ്ക പോരാട്ടത്തിന് മുന്നോടിയായി മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ അനാവരണം ചെയ്ത ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതിമക്ക് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്‍റെ മുഖച്ഛായയെന്ന ആക്ഷേപവുമായി ആരാധകര്‍. സച്ചിന്‍ സ്ട്രെയ്റ്റ് ലോഫ്റ്റഡ് ഷോട്ട് കളിക്കുന്ന പൂര്‍ണകായ പ്രതിമയാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്നലെ അനാവരണം ചെയ്തത്.

സച്ചിന്‍റെ പ്രതിമക്ക് പകരം ശില്‍പി സ്റ്റീവ് സ്മിത്തിന്‍റെ പ്രതിമയാണ് വാംഖഡെയില്‍ നിര്‍മിച്ചതെന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ആക്ഷേപമുയര്‍ത്തിയതോടെ ഇന്നലെ ശ്രീലങ്കക്കെതിരായ മത്സരത്തിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തിനെത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയോടും മാധ്യമപ്രവര്‍ത്തകര്‍ ഇതേ ചോദ്യമുന്നയിച്ചു.

ഇന്ത്യക്കെതിരെ ശ്രീലങ്ക ഇറങ്ങിയത് കറുത്ത ആം ബാന്‍ഡ് കൈയില്‍ ധരിച്ച്, കാരണം ഇതാണ്

എന്നാല്‍ പരിശീലനത്തിന് എത്തിയപ്പോള്‍ പ്രതിമ കണ്ടിരുന്നുവെന്നും അടുത്തുപോയി നോക്കാനായില്ലെന്നും ചെറു ചിരിയോടെ രോഹിത് മറുപടി നല്‍കി. പരിശീലനം താമസിച്ചതുകൊണ്ട് വാര്‍ത്താ സമ്മേളനവും വൈകി. ഇല്ലെങ്കില്‍ അടുത്തുപോയി നോക്കാമായിരുന്നുവെന്ന് തമാശയായി പറഞ്ഞ രോഹിത് ലോഫ്റ്റഡ് സ്ര്ടെയ്റ്റ് ഡ്രൈവ് കളിക്കുന്ന പ്രതിമയല്ലെ പിന്നെ ആരുടേതാണെന്നും ചിരിച്ചുകൊണ്ട് ചോദിച്ചു.

Scroll to load tweet…

അതിനിടെ സമൂഹമാധ്യമങ്ങളില്‍ സ്റ്റീവ് സ്മിത്ത് ട്രെന്‍ഡിംഗാവുകയും ചെയ്തു. ഇന്നലെയാണ് വാംഖഡെ സ്റ്റേഡിയത്തിലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡിന് സമീപം പ്രതിമ സച്ചിന്‍റെയും കുടുംബത്തിന്‍റെയും സാന്നിധ്യത്തില്‍ അനാവരണം ചെയ്തത്. സച്ചിനും കുടുംബത്തിനും പുറമെ മഹരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരും ചടങ്ങില്‍ പങ്കടുത്തിരുന്നു. സച്ചിന്‍റെ 50-ാം ജന്‍മദിനത്തോട് അനുബന്ധിച്ചായിരുന്നു മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിമ നിര്‍മിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഇന്ന് മുംബൈയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക പോരാട്ടം കാണാനും സച്ചിന്‍ വാംഖഡെ സ്റ്റേഡിയത്തിലെത്തിയിരുന്നു. സച്ചിനൊപ്പം മകള്‍ സാറാ ടെന്‍ഡുല്‍ക്കറും മത്സരം കാണാനെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക