മുംബൈ: കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ ഏകദിന ക്രിക്കറ്റിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച താരം വിരാട് കോലിയാണെന്ന് മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കര്‍. ഈ കാലയളവിൽ ഇന്ത്യയെ കൂടുതൽ വിജയങ്ങളിലേക്ക് നയിച്ചത് കോലിയാണെന്നും ഗാവസ്കർ പറഞ്ഞു. 

ബുമ്രയെ നേരിടാന്‍ ഞങ്ങള്‍ക്കറിയാം, വെല്ലുവിളിയുമായി സ്റ്റീവ് സ്മിത്ത്

വമ്പന്‍ സ്‌കോറുകള്‍ പിന്തുടരുമ്പോള്‍ ഇന്ത്യയെ ജയിപ്പിക്കുന്ന മികവാണ് കോലിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് എന്ന് ഗാവസ്‌കര്‍ നിരീക്ഷിക്കുന്നു.
2008ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കോലിയാണ് ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ പന്ത്രണ്ടായിരം റൺസ് നേടിയ താരം. 251 ഏകദിനങ്ങളില്‍ 43 സെഞ്ചുറികള്‍ ഉള്‍പ്പടെ 12040 റണ്‍സ് കോലി നേടിയപ്പോള്‍ ഇതില്‍ ഭൂരിഭാഗവും 2010ന് ശേഷമായിരുന്നു. 

ഓസ്‌ട്രേലിയയില്‍ ഹിറ്റ്‌മാന്‍ കളിക്കുമോ? ഫിറ്റ്‌നസ് പരിശോധന ഇന്ന്, ആകാംക്ഷയോടെ ആരാധകര്‍

ഇതേസമയം, ഇക്കാലയളവിൽ ഇന്ത്യൻ ഏകദിന ക്രിക്കറ്റിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് മുൻ നായകൻ എം എസ് ധോണിയാണെന്ന് ഓസ്‌ട്രേലിയയുടെ മുൻ ഓപ്പണർ മാത്യു ഹെയ്ഡൻ പറഞ്ഞു. ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ ജേതാക്കളായത് ധോണിയുടെ ക്യാപ്റ്റൻസിയിലാണ് എന്നത് ചൂണ്ടിക്കാട്ടിയാണ് ഹെയ്‌ഡന്‍റെ വാക്കുകള്‍. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു ധോണി. 

ലോകകപ്പിന് മുമ്പ് രോഹിത്തിനെ ടി20 നായകനാക്കണം; വാദിച്ച് പാര്‍ഥീവ് പട്ടേല്‍