ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ കളിക്കുമോയെന്ന് ഇന്നറിയാം. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സ തുടരുന്ന രോഹിത്തിന്റെ ഫിറ്റ്നസ് ടെസ്റ്റ് ഇന്ന് രാവിലെ പത്തിന് നടക്കും. ശാരീരികക്ഷമത തെളിയിച്ചാൽ രോഹിത് ഉടൻ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുമെന്നാണ് സൂചന. 

ഓസ്‌ട്രേലിയയിൽ എത്തിയാലും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് രോഹിത്തിന് പെട്ടെന്ന് ഇന്ത്യൻ ടീമിനൊപ്പം ചേരാൻ കഴിയില്ല. പതിനാല് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഉള്ളതിനാൽ രോഹിത്തിന് ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കാനാവില്ല. മത്സര പരിചയമില്ലാതെ രോഹിത്തിനെ നേരിട്ട് മൂന്നാം ടെസ്റ്റിൽ കളിപ്പിക്കണോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഐപിഎല്ലിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. 70 ശതമാനം ഫിറ്റ്‌നസുമായാണ് രോഹിത് ഐപിഎല്‍ കളിച്ചത് എന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. 

ബുമ്രയെ നേരിടാന്‍ ഞങ്ങള്‍ക്കറിയാം, വെല്ലുവിളിയുമായി സ്റ്റീവ് സ്മിത്ത്

ഐപിഎല്ലിനിടെ പരിക്കേറ്റ മറ്റൊരു താരമായ ഇശാന്ത് ശര്‍മ്മയ്‌ക്ക് ഓസ്‌ട്രേലിയന്‍ പര്യടനം നഷ്‌ടമാകും എന്ന് ഉറപ്പായിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും പരിചയസമ്പന്നനായ പേസറാണ് 97 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇശാന്ത് ശര്‍മ്മ. അഡ്‌ലെയ്‌ഡില്‍ ഡിസംബര്‍ 17ന് പകലും രാത്രിയുമായുള്ള മത്സരത്തോടെയാണ് നാല് ടെസ്റ്റുകളുടെ പരമ്പരയ്‌ക്ക് തുടക്കമാകുന്നത്. 

ഡേ നൈറ്റ് ടെസ്റ്റിന് കച്ചമുറുക്കാന്‍; ഓസ്‌ട്രേലിയ എ-ഇന്ത്യ സന്നാഹ മത്സരം ഇന്ന് മുതല്‍