റെക്കോര്‍ഡുകളുടെ സഹയാത്രികനാണ് വിരാട് കോലി. ടെസ്റ്റില്‍ 9000 റണ്‍സാണ് കോലിയെ കാത്തിരിക്കുന്ന പ്രധാന നേട്ടം. 113 ടെസ്റ്റില്‍ 8848 റണ്‍സാണിപ്പോള്‍ കോലിയുടെ സമ്പാദ്യം.

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ആദ്യ രണ്ട് മത്സരങ്ങൡ നിന്ന് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് വിട്ടുനിന്നിരുന്നു കോലി. അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ. കോലി തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. മടങ്ങിവരവില്‍ കോലിയെ കാത്ത് ചില നാഴികക്കല്ലുകളുമുണ്ട്. എങ്കിലും അവസാന മൂന്ന് ടെസ്റ്റുകളില്‍ കോലി റെക്കോര്‍ഡ് സ്വന്തമാക്കുമെന്നാണ് ആരാധകര്‍ കരുതപ്പെടുന്നത്. 

റെക്കോര്‍ഡുകളുടെ സഹയാത്രികനാണ് വിരാട് കോലി. ടെസ്റ്റില്‍ 9000 റണ്‍സാണ് കോലിയെ കാത്തിരിക്കുന്ന പ്രധാന നേട്ടം. 113 ടെസ്റ്റില്‍ 8848 റണ്‍സാണിപ്പോള്‍ കോലിയുടെ സമ്പാദ്യം. 152 റണ്‍സ് കൂടി നേടിയാല്‍ കോലിക്ക് ടെസ്റ്റിലെ 9000 റണ്‍സ് ക്ലബിലെത്താം. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ ഇന്ത്യന്‍ ബാറ്ററാണിപ്പോള്‍ കോലി. 29 അര്‍ധസെഞ്ച്വറിയും 30 സെഞ്ചുറിയും ഉള്‍പ്പെടെയാണ് കോലി 8848 റണ്‍ടുത്തത്. 200 ടെസ്റ്റില്‍ 15921 റണ്‍സെടുത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് റണ്‍വേട്ടക്കാരിലെ ഒന്നാമന്‍. 163 ടെസ്റ്റില്‍ 13265 റണ്‍സുമായി ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് രണ്ടും 125ടെസ്റ്റില്‍ 10122 റണ്‍സുമായി സുനില്‍ ഗാവസ്‌കര്‍ മൂന്നും സ്ഥാനത്തുണ്ട്.

അജിത് അഗാര്‍ക്കര്‍ വിശാഖപട്ടണത്ത്! ശ്രേയസിന്റെ കാര്യം കട്ടപ്പൊക; ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ വന്‍ മാറ്റം

ഈ മാസം 15ന് രാജ്‌കോട്ടിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്. ആ മത്സരത്തിലേക്കാണ് കോലി തിരിച്ചെത്തുന്നത്. എന്നാല്‍ കോലിയുടെ മടങ്ങിവരവില്‍ അനിശ്ചിതത്വമുണ്ട്. കോലി മടങ്ങിവരുമോ എന്നുള്ള കാര്യം ബിസിസിഐ ഇപ്പോഴും ഉറപ്പ് പറഞ്ഞിട്ടില്ല. അതേസമയം പരിക്കുമൂലം രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. രാഹുലിന്റെ അഭാവം രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗിനെ ബാധിച്ചിരുന്നു. 

ഇനി കളിമാറും, ഇന്ത്യ തനിനിറം കാണിക്കും! മൂന്നാം ടെസ്റ്റിന് മുമ്പ് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍

അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ശ്രേയസ് അയ്യരും കെ എസ് ഭരതും സ്ഥാനം നിലനിര്‍ത്തുമോ എന്നും കണ്ടറിയേണ്ടതാണ്. ഇന്നലെ രണ്ടാം ടെസ്റ്റിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും കോച്ച് രാഹുല്‍ ദ്രാവിഡുമായും ചര്‍ച്ച നടത്തിയിരുന്നു. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച.