ദില്ലി: നിലവില്‍ ലോക ക്രിക്കറ്റിലെ മികച്ച താരമാരെന്ന് ആരെന്ന് ചോദിച്ചാല്‍ അതില്‍ സംശയമൊന്നുമില്ലാതെ തന്നെ പറയാം വിരാട് കോലിയെന്ന്. ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ പോകുന്നതും കോലിയാണ്. ലോകകപ്പിന് മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് കോലി. എന്നാല്‍ ഇത്തവണ ഗ്രൗണ്ടിലല്ലെന്ന് മാത്രം. സോഷ്യല്‍ മീഡിയയിലാണ് കോലിയുടെ പുതിയ റെക്കോഡ്.

സോഷ്യല്‍ മീഡിയയില്‍ 10 കോടി ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമായി മാറിയിരിക്കുകയാണ് വിരാട് കോലി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നി അക്കൗണ്ടുകളിലെ മൊത്തം ഫോളോവേഴ്‌സിന്റെ എണ്ണമാണ് 10 കോടി കവിഞ്ഞത്. ഫേസ്ബുക്കില്‍ 37.1, ഇന്‍സ്റ്റഗ്രാമില്‍ 33.5, ട്വിറ്ററില്‍ 29.5 കോടിയുമാണ് കോലിക്ക് ഫോളോവേഴ്‌സായുള്ളത്.

ഫുട്‌ബോളിനേയും ടെന്നിസിനേയും പോലെ ക്രിക്കറ്റിന് മറ്റു രാജ്യങ്ങളിലും പ്രചാരമുണ്ടായിരുന്നെങ്കില്‍ കോലിക്ക് ഇതിലും കൂടുതല്‍ ഫോളോവേഴ്‌സ് ഉണ്ടായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.