ഏറ്റവും കൂടുതല്‍ തവണ ഐസിസിയുടെ ഏകദിന താരമെന്ന റെക്കോര്‍ഡും കോലിക്ക് സ്വന്തമായി. മൂന്ന് തവണ നേടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സിനെയാണ് കോലി പിന്തള്ളിയത്.
ദുബായ്: കഴിഞ്ഞ ഐസിസി ഏകദിന ക്രിക്കറ്ററായി ഇന്ത്യന്‍ താരം വിരാട് കോലി തിരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് കോലി മികച്ച ഏകദിന താരമാകുന്നത്. ഏറ്റവും കൂടുതല്‍ തവണ ഐസിസിയുടെ ഏകദിന താരമെന്ന റെക്കോര്‍ഡും കോലിക്ക് സ്വന്തമായി. മൂന്ന് തവണ നേടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സിനെയാണ് കോലി പിന്തള്ളിയത്. 2012ലായിരുന്നു ആദ്യത്തെ നേട്ടം. പിന്നാലെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ലും കോലിയെ പുരസ്‌കാരം തേടിയെത്തി.
തൊട്ടടുത്ത വര്‍ഷവും കോലി തന്നെയായിരുന്നു താരം. ഇപ്പോള്‍ 2023ലും കോലി മികച്ച ക്രിക്കറ്ററായി. കോലി ഇതുവരെ 10 ഐസിസി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അവാര്‍ഡുകളുള്ളതും കോലിക്ക് തന്നെ. അതേസമയം, ടെസ്റ്റ് ക്രിക്കറ്ററായി ഉസ്മാന്‍ ഖവാജ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം 13 മത്സരങ്ങളില്‍ 1210 റണ്‍സാണ് ഖവാജ നേടിയത്. 2023 ലെ ഐസിസി പുരുഷ ടി20 ഐ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് തിരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ച്ചയായി രണ്ടാം തവണയാണ് മുംബൈ ഇന്ത്യന്‍ താരം കൂടിയായ സൂര്യ പുരസ്‌കാരം സ്വന്തമാക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണവും ഒരു താരം ഐസിസി ടി20 പുരസ്‌കാരം നേടുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ വര്‍ഷം 17 ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച സൂര്യ 48.86 ശരാശരിയിലും 155.95 സ്ട്രൈക്ക് റേറ്റിലും 733 റണ്‍സാണ് അടിച്ചെടുത്തത്. ആക്രമിച്ച് കളിക്കുന്ന താരം 2023ല്‍ മാത്രം നാല് അര്‍ധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും നേടി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സൂര്യകുമാറിന് ക്യാപ്റ്റന്‍സിയും നല്‍കിയിരുന്നു.
2023 ഐസിസി ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), യഷസ്വി ജയ്‌സ്വാള്‍, ഫില്‍ സാള്‍ട്ട്, നിക്കോളാസ് പുരാന്‍, മാര്‍ക്ക് ചാപ്മാന്‍, സിക്കന്ദര്‍ റാസ, അല്‍പേഷ് രാംജാനി, മാര്‍ക്ക് അഡൈര്‍, രവി ബിഷ്‌ണോയ്, റിച്ചാര്‍ഡ് നഗാരവ, അര്‍ഷ്ദീപ് സിംഗ്.
