കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന് പിന്നാലെ ടി20 നായക സ്ഥാനം ഒഴിഞ്ഞ വിരാട് കോലിയെ പിന്നീട് ഏകദിന ടീമിന്‍റെ നായകസ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

മുംബൈ: ഐപിഎല്ലില്‍(IPL 2022) നിറം മങ്ങിയെങ്കിലും വിരാട് കോലി(Virat Kohli) ക്രിക്കറ്റിന് പുറത്ത് പുതിയ റെക്കോര്‍ഡിട്ടു. ഇന്‍സ്റ്റഗ്രാമില്‍ 20 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ കോലി ഇന്ന് സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാമിലെ 20 കോടി ഫോളോവേഴ്സിനും കോലി നന്ദി അറിയിക്കുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാമില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ക്രിക്കറ്റ് താരമായ വിരാട് കോലി കായിക താരങ്ങളില്‍ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ്. 45 കോടി ഫോളോവേഴ്സുള്ള പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീം നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 33.3 കോടി ഫോളോവേഴ്സുള്ള അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസിയും മാത്രമാണ് കായിക താരങ്ങളില്‍ കോലിക്ക് മുന്നിലുള്ളത്.

View post on Instagram

'ഫാബ് ഫോറില്‍' സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയുള്ള കളിക്കാരനെ തെരഞ്ഞെടുത്ത് ഷെയ്ന്‍ വാട്സണ്‍

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന് പിന്നാലെ ടി20 നായക സ്ഥാനം ഒഴിഞ്ഞ വിരാട് കോലിയെ പിന്നീട് ഏകദിന ടീമിന്‍റെ നായകസ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ഈ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തോറ്റതിന് പിന്നാലെ ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനവും വിരാട് കോലി കൈവിട്ടു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നായകസ്ഥാനവും കോലി നേരത്തെ ഒഴിഞ്ഞിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ നിന്ന് ഐപിഎല്ലില്‍ നിറം മങ്ങിയ വിരാട് കോലിക്കും നായകന്‍ രോഹിത് ശര്‍മക്കും സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. രോഹിത്തിന്‍റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.

'മൂന്ന് മത്സരം കഴിഞ്ഞപ്പോഴെ ധോണി എന്നോട് പറഞ്ഞു, ലോകകപ്പ് ടീമില്‍ നീയുണ്ടാവും': ഹാര്‍ദ്ദിക് പാണ്ഡ്യ

അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലാവും 33കാരനായ കോലി ഇനി കളിക്കുക. സമീപതാലത്ത് മോശം ഫോമിലുള്ള കോലി ടി20 ലോകകപ്പ് ടീമിലിടം നേടുമോ എന്നും കാത്തിരുന്ന് കാണേണ്ടതാണ്. 2019നുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടാന്‍ വിരാട് കോലിക്കായിട്ടില്ല.