ഹൈദരാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ അമ്പരപ്പിച്ച ഷോട്ടുമായി രോഹിത് ശര്‍മ. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ ആദ്യ എകദിനത്തിലായിരുന്നു രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സ്‌കൂപ്പ്. ഇത് കണ്ട് നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്നു കോലി ചിരിക്കുന്നതും കാണാമായിരുന്നു. ഓസീസ് പേസര്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിനെതിരെയാണ് രോഹിത് ഷോട്ട് പായിച്ചത്. കോലി ചിരിക്കുന്ന രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. വീഡിയോ കാണാം...