വിശാഖപട്ടണം: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റില്‍ രണ്ടാം ദിനം നടന്ന ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യൻ ഇന്നിംഗ്സിന്‍റെ 127-ാം ഓവറില്‍ എന്താണ് രവീന്ദ്ര ജഡേജയോട് വിരാട് കോലി പറഞ്ഞത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.

ഇന്ത്യ ആറ് വിക്കറ്റിന് 457 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ രവീന്ദ്ര ജഡേജയും വൃദ്ധിമാൻ സാഹയുമായിരുന്നു ക്രീസില്‍. ഓവര്‍ അവസാനിച്ചതോടെ രവീന്ദ്ര ജഡേജ ഡ്രെസിംഗ് റൂമിലുള്ള ക്യാപ്റ്റൻ വിരാട് കോലിയെ നോക്കുന്നു. എന്നാല്‍ എന്താണ് വിരാട് കോലി ആംഗ്യം കാട്ടി പറഞ്ഞതെന്ന് കമന്റേറ്റര്‍മാര്‍ക്കുപോലും മനസിലായില്ല. എന്തെന്ന് കണ്ടുപിടിക്കാൻ വെല്ലുവിളിച്ച് ഈ വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റിന് താഴെ പലവിധത്തിലുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.

ടീം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 900 റണ്‍സ് വരെ പോകണമെന്ന് ഒരാള്‍. ഒന്‍പത് റണ്‍ ശരാശരിയില്‍ കളിക്കണമെന്ന് മറ്റൊരു കമന്റ്. എന്തായാലും 136-ാം ഓവറില്‍ 502 റണ്‍സില്‍ നില്‍ക്കെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. അപ്പോഴാണ് 127-ാം ഓവറില്‍ കോലി പറഞ്ഞ കാര്യം മനസിലായത്. ഒന്‍പത് ഓവര്‍ കൂടി കളിച്ചശേഷം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാമെന്നാണ് ജഡേജയോട് കോലി പറഞ്ഞത്. 

 
 
 
 
 
 
 
 
 
 
 
 
 

Alpha to Delta 🗣️🗣️ Jadeja to dressing room 🚨🚨 Try & Decode this if you can #TeamIndia #INDvSA @paytm

A post shared by Team India (@indiancricketteam) on Oct 3, 2019 at 2:59am PDT