നിലവിലെ ഫോമില്‍ ടി20 ലോകകപ്പിനുള്ള ടീമിൽ കോലിക്ക് സ്ഥാനം നൽകണോ എന്ന് പോലും ചോദിക്കുന്നവരുമുണ്ട്. ഈ വിവാദങ്ങൾക്കിടെയാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റൻമാരിലൊരാളായ സൗരവ് ഗാംഗുലി കോലിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

മുംബൈ: ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന മുന്‍ നായകന്‍ വിരാട് കോലിക്ക് പിന്തുണയുമായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഏത് താരത്തിന്‍റെയും കരിയറിൽ തിരിച്ചടികളുണ്ടാകും. അതെല്ലാം മറികടന്ന് കരുത്തോടെ തിരിച്ചുവരാൻ കോലിക്ക് കഴിയുമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യയുടെ വിശ്വസ്ത ബാറ്ററായിരുന്ന വിരാട് കോലി തീർത്തും നിറം മങ്ങിയ അവസ്ഥയിലാണിപ്പോൾ. അതിനിടയിലാണ് പരിക്കും മുന്‍ നായകനെ വലയ്ക്കുന്നത്.

നിലവിലെ ഫോമില്‍ ടി20 ലോകകപ്പിനുള്ള ടീമിൽ കോലിക്ക് സ്ഥാനം നൽകണോ എന്ന് പോലും ചോദിക്കുന്നവരുമുണ്ട്. ഈ വിവാദങ്ങൾക്കിടെയാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റൻമാരിലൊരാളായ സൗരവ് ഗാംഗുലി കോലിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇതിഹാസ താരം സച്ചിനും ദ്രാവിഡും താനുമൊക്കെ ഫോം ഔട്ടായിട്ടുണ്ടെന്നും പറഞ്ഞ ഗാംഗുലി എന്തൊക്കെയായാലും കോലി അതിശക്തമായി തിരിച്ചുവരുമെന്നും ഫോം വീണ്ടെടുക്കുമെന്നും വ്യക്തമാക്കി.

സിക്‌സ‍ര്‍ കൊണ്ട കുട്ടിയെ കണ്ട് രോഹിത്, ചോക്‌ലേറ്റ് നല്‍കി ആശ്വസിപ്പിച്ചു, ചിത്രം വൈറല്‍; വാഴ്‌ത്തി ആരാധക‍ര്‍

രാജ്യാന്തര ക്രിക്കറ്റില്‍ കോലിയുടെ പ്രകടനം നോക്കു. പ്രതിഭയോ കഴിവോ ഇല്ലെങ്കില്‍ ഇതൊന്നും നേടാനാവില്ലല്ലോ. ശരിയാണ് കോലി ഇപ്പോള്‍ ഫോമിലല്ല. അതാരെക്കാളും അദ്ദേഹത്തിനും അറിയാം. കഴിഞ്ഞ 12-13 വര്‍ഷമായി അദ്ദേഹം പുറത്തെടുത്തിട്ടുള്ള പ്രകടനങ്ങളുടെ അടുത്തൊന്നും ഇപ്പോഴില്ലെന്നും തിരിച്ചുവരണമെന്നും കോലിയെക്കാള്‍ നന്നായി അറിയാവുന്ന മറ്റൊരാളുണ്ടാകില്ല. പക്ഷെ അതിനുള്ള വഴിയും അദ്ദേഹം കണ്ടേത്തേണ്ടതുണ്ട്. കോലിക്ക് അതിന് കഴിയുമെന്നും ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ രണ്ട് കളികളിൽനിന്നായി വിരാട്കോലി നേടിയത് വെറും ഒരു റൺസും 11 റൺസും. ബർമിംഗ്ഹാം ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിൽനിന്ന് കണ്ടെത്താനായതാകട്ടെ 31 റൺസ്. എതിരാളികളുടെ പേടി സ്വപ്നമായിരുന്ന കോലിയുടെ ബാറ്റിൽനിന്ന് ഒരു സെഞ്ച്വറി പിറന്നിട്ട് 100 മത്സരങ്ങളഉം മൂന്ന് വര്‍ഷവുമാകുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. വിടാര് കോലിക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചെങ്കിലും ടീമില്‍ നിന്ന് ഒഴിവാക്കിതാണെന്ന വ്യാഖ്യാനവുമുണ്ട്.