വിരാട് കോലി ഇനിയും 30-35 സെഞ്ചുറികള്‍ കൂടി നേടിയിട്ടെ കരിയര്‍ അവസാനിപ്പിക്കു. കളി ജയിപ്പിക്കാനുള്ള കോലിയുടെ കഴിവ് ചോദ്യം ചെയ്യാനാവാത്തതാണ്. അതുകൊണ്ടുതന്നെ എന്ത് ചെയ്യണം, എങ്ങനെ കളിക്കണം എന്നൊന്നും കോലിയോട് പറയാന്‍ ആര്‍ക്കും അവകാശമില്ല. 

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിരാട് കോലിയുടെ സ്ഥാനം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. വിരാട് കോലി ഒന്നിനു പുറകെ ഒന്നായി സെഞ്ചുറികള്‍ അടിച്ചുകൂട്ടുമ്പോള്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്നാരും ഉപദേശിച്ചിട്ടില്ലെന്നും ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോലിക്ക് അറിയാമെന്നും ഷെയര്‍ ചാറ്റിന്‍റെ ഓഡിയേ ചാറ്റ് റൂം സെഷനില്‍ പങ്കെടുത്ത് ഉത്തപ്പ പറഞ്ഞു.

വിരാട് കോലി ഇനിയും 30-35 സെഞ്ചുറികള്‍ കൂടി നേടിയിട്ടെ കരിയര്‍ അവസാനിപ്പിക്കു. കളി ജയിപ്പിക്കാനുള്ള കോലിയുടെ കഴിവ് ചോദ്യം ചെയ്യാനാവാത്തതാണ്. അതുകൊണ്ടുതന്നെ എന്ത് ചെയ്യണം, എങ്ങനെ കളിക്കണം എന്നൊന്നും കോലിയോട് പറയാന്‍ ആര്‍ക്കും അവകാശമില്ല.

കോലി മികച്ച ഫോമില്‍ നില്‍ക്കുമ്പോഴോ ഒന്നിനും പുറകെ ഒന്നായി സെഞ്ചുറികള്‍ അടിച്ചു കൂട്ടുമ്പോഴോ ആരും അദ്ദേഹത്തോട് ഇങ്ങനെ കളിക്കണം അങ്ങനെ കളിക്കണം എന്ന് പറഞ്ഞതായി അറിയില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഇപ്പോള്‍ എങ്ങനെ കളിക്കണമെന്ന് പറയാനും ആര്‍ക്കും അവകാശമില്ല. സ്വന്തം കഴിവുവെച്ചാണ് അദ്ദേഹം 70 രാജ്യാന്തര സെഞ്ചുറികള്‍ നേടിയത്. അദ്ദേഹത്തിന്‍റെ കഴിവുവെച്ച് ഇനിയും ഒരു 30-35 സെഞ്ചുറികള്‍ കൂടി അദ്ദേഹം നേടുമെന്നാണ് താന്‍ കരുതുന്നതെന്നും ഉത്തപ്പ പറഞ്ഞു.

വിമര്‍ശനങ്ങളില്‍ കോലി പിന്നോട്ടില്ല; ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും കളിക്കാന്‍ സന്നദ്ധതയുമായി രംഗത്ത്

നമ്മള്‍ അദ്ദേഹത്തെ വെറുതെ വിടുകയാണ് വേണ്ടത്. കാരണം തനിക്കേതാണ് നല്ലതന്ന് അദ്ദേഹത്തിനല്ലെ അറിയൂ. അദ്ദേഹത്തിന്‍റെ പ്രശ്നമെന്താണെന്ന് അദ്ദേഹം തന്നെ കണ്ടെത്തിയാല്‍ അത് പരിഹരിക്കാന്‍ അദ്ദേഹത്തിനു തന്നെയാവും. അതിനുവേണ്ട സമയം നല്‍കുകയാണ് വേണ്ടത്. വിശ്രമം വേണോ മത്സരക്രിക്കറ്റില്‍ തിരിച്ചുവരണോ എന്നെല്ലാം തീരുമാനിക്കേണ്ടത് കോലി തന്നെയാണ്. വിശ്രമം എടുക്കുന്നതാണ് നല്ലതെന്ന് അദ്ദേഹത്തിന് തോന്നുന്നുവെങ്കില്‍ അങ്ങനെ ആവട്ടെ. ചില ടൂര്‍ണമെന്‍റുകളില്‍ കളിക്കണമെന്ന് തോന്നുന്നുവെങ്കില്‍ അതും ആവാം. അദ്ദേഹത്തെ കളിക്കാന്‍ അനുവദിക്കു. അതിന് ടീമില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം ചോദ്യം ചെയ്യരുത്.

അദ്ദേഹം മാച്ച് വിന്നറാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചവനാണെന്ന് നിരവധി തവണ തെളിയിച്ചിട്ടുള്ള കളിക്കാരനാണ്. അതുകൊണ്ടുതന്നെ കളി ജയിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവിനെ ചോദ്യം ചെയ്യാന്‍ നമുക്കാര്‍ക്കും യാതൊരു അവകാശവുമില്ലെന്നും ഉത്തപ്പ പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം വിശ്രമം എടുത്ത കോലി ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

'അവനെ ബുമ്രയ്‌ക്കൊപ്പമൊന്നും കളിപ്പിക്കാനാവില്ല'; പേസറുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്ന് സ്റ്റൈറിസ്