Asianet News MalayalamAsianet News Malayalam

മുംബൈക്ക് കിരീടം സമ്മാനിച്ച രോഹിത് ശര്‍മയില്ല; വിരേന്ദര്‍ സെവാഗിന്റെ മികച്ച ഐപിഎല്‍ ടീം ഇങ്ങനെ

ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിലില്ലെന്നുള്ളതാണ്.

 

Virender Sehwag announced his best ipl team of the season
Author
New Delhi, First Published Nov 15, 2020, 8:24 PM IST

ദില്ലി: ഐപിഎല്‍ അവസാനിച്ചതോടെ വിവിധ ടീമിലെ താരങ്ങളെ ഉള്‍പ്പെടുത്തി മികച്ച ടീമിനെ ഒരുക്കുന്ന തിരക്കിലാണ് മുന്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ള പലരും. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും അത്തരത്തില്‍ ഒരു ടീമിനെ പ്രഖ്യാപിച്ചു. ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിലില്ലെന്നുള്ളതാണ്.

വിരാട് കോലിയാണ് ടീമിനെ നയിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ സെന്‍സേഷന്‍ ഇഷാന്‍ കിഷനും ടീമില്‍ സ്ഥാനമില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണറും ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണര്‍ മധ്യനിരയിലാണ് കളിക്കുന്നതെന്നുള്ളതാണ് ടീമിന്റെ മറ്റൊരു പ്രത്യേകത. ബാംഗ്ലൂരില്‍ നിന്ന് നാല് താരങ്ങള്‍ ടീമിലെത്തി. ഹൈദരാബാദ്, മുംബൈ, കിംഗ്‌സ ഇവലന്‍ പഞ്ചാബ് എന്നീ ടീമുകലില്‍ നിന്ന് രണ്ട് വീതം താരങ്ങളുണ്ട്. ഡല്‍ഹി കാപിറ്റല്‍സില്‍ നിന്ന് ഒരു താരം മാത്രമാണ് ടീമിലെത്തിയത്. 

പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ബാംഗ്ലൂരിന്റെ യുവതാരം ദേവ്ദത്ത് പടിക്കിലുമാണ് ഓപ്പണര്‍മാര്‍. മുംബൈയുടെ സൂര്യകുമാര്‍ യാദവ് മൂന്നാമനായും കോലി നാലാമനായും ക്രീസിലെത്തും. ഡേവിഡ് വാര്‍ണറാണ് അടുത്തതായി ഇറങ്ങുക. പിന്നാലെ എബി ഡിവില്ലിയേഴ്‌സ്. കഗിസോ റബാദ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. യൂസ്‌വേന്ദ്ര ചാഹല്‍, റാഷിദ് ഖാന്‍ എന്നിവര്‍ പ്രധാന സ്പിന്നര്‍മാരും. ഓള്‍റൗണ്ടര്‍മാര്‍ ടീമില്‍ സ്ഥാനമില്ലെന്നുള്ളതും ശ്രദ്ധേയമാണ്. 

സെവാഗിന്റെ ടീം:  ദേവ്ദത്ത് പടിക്കല്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോലി, ഡേവിഡ് വാര്‍ണര്‍, എബി ഡിവില്ലിയേഴ്‌സ്, റാഷിദ് ഷാന്‍, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍, കഗിസോ റബാദ, ജസ്പ്രീത് ബുംറ.

Follow Us:
Download App:
  • android
  • ios