ദില്ലി: ഐപിഎല്‍ സീസണിനിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പേരാണ് ഹാര്‍ദിക് പാണ്ഡ്യ. ഇന്ത്യയുടെ ലോകകപ്പ് ടീമിലെ നിര്‍ണായക താരവും ഈ ബറോഡക്കാരന്‍ തന്നെ. ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു താരം 15 ഇന്നിങ്‌സുകളില്‍ നിന്നായി 402 റണ്‍സാണ് താരം നേടിയത്. ഇപ്പോള്‍ പാണ്ഡ്യയുടെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. 

മുന്‍ ഓപ്പണര്‍ തുടര്‍ന്നു... ഇന്ന് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നവരില്‍ ഒരാള്‍ക്കും പാണ്ഡ്യയുടെ കഴിവിനൊപ്പമെത്താന്‍ കഴിയില്ല. അത് ബാറ്റിങ്ങായാലും ബൗളിങ്ങായാലും പാണ്ഡ്യ തന്നെയാണ് മികച്ചതെന്ന് സെവാഗ് പറഞ്ഞു. എന്നാല്‍ ബിസിസിഐയുടെ വിലക്കിന് ശേഷം പാണ്ഡ്യ തിരിച്ചെത്തിയപ്പോള്‍ മാനസികമായി തകര്‍ന്നിരുന്നുവെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.