Asianet News MalayalamAsianet News Malayalam

കെസിഎല്‍: ഫോമിലേക്കുയര്‍ന്ന് വിഷ്ണു വിനോദ്! ട്രിവാന്‍ഡ്രം റോയല്‍സിനെ പൂട്ടി തൃശൂര്‍ ടൈറ്റന്‍സ്, ആദ്യ ജയം

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടൈറ്റന്‍സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ആനന്ദ് - വരുണ്‍ നായനാര്‍ സഖ്യം 65 റണ്‍സ് ചേര്‍ത്തു.

vishnu vinod back to form and thrissur titans won over trivandrum royals
Author
First Published Sep 5, 2024, 7:03 PM IST | Last Updated Sep 5, 2024, 7:03 PM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിന് ആദ്യ ജയം. ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ എട്ട് വിക്കറ്റ് ജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റോയല്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്. 36 റണ്‍സ് നേടിയ അഖില്‍ എം എസ് ടോപ് സ്‌കോററായി. മറുപടി ബാറ്റിംഗില്‍ ടൈറ്റന്‍സ് 13 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിഷ്ണു വിനോദ് (47), ആനന്ദ് സാഗര്‍ (41) എന്നിവരാണ് തിളങ്ങിയത്. മൂന്ന് ടൈറ്റന്‍സിന്റെ ആദ്യ ജയമാണിത്. റോയല്‍സിന്റെ രണ്ടാം തോല്‍വിയും.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടൈറ്റന്‍സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ആനന്ദ് - വരുണ്‍ നായനാര്‍ സഖ്യം 65 റണ്‍സ് ചേര്‍ത്തു. ആനന്ദ് ഏഴാം ഓവറില്‍ ആനന്ദ് പുറത്തായി. അഖിലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. എന്നാല്‍ വിഷ്ണു വിനോദ് അതിവേഗത്തില്‍ റണ്‍സ് കണ്ടെത്തി. വരുണിനൊപ്പം 57 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നാലെ വരുണ്‍ മടങ്ങി. എങ്കിലും അഭിഷേക് പ്രതാപിനെ (0) കൂട്ടുപിടിച്ച് വിഷ്ണു വിജയം പൂര്‍ത്തിയാക്കി. ആറ് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിംഗ്‌സ്.

ദുലീപ് ട്രോഫി: ഇന്ത്യ ബിയെ ഒറ്റയ്ക്ക് തോളിലേറ്റി മുഷീര്‍ ഖാന്‍, സെഞ്ചുറി! ഇന്ത്യ ഡി 164ന് പുറത്ത്

നേരത്തെ അഖില്‍ ഒഴികെ മറ്റാര്‍ക്കും റോയല്‍സ് നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. റിയ ബഷീര്‍ (16), വിഷ്ണു രാജ് (12), രോഹന്‍ പ്രേം (2), ജോഫിന്‍ ജോസ് (0), ഗോവിന്ദ് ദേവ് (15), അബ്ദുള്‍ ബാസിത് (12), ഷാരോണ്‍ എസ് എസ് (11) എന്നിവരാണ് പുറത്തായ മറ്റുതാരങള്‍. വിനോദ് കുമാര്‍ (19), അഖിലിനൊപ്പം പുറത്താവാതെ നിന്നു.

Latest Videos
Follow Us:
Download App:
  • android
  • ios