മുന്‍ ഇന്ത്യന്‍ പേസര്‍ വിആര്‍വി സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്നാണ് പഞ്ചാബില്‍ നിന്നുള്ള പേസര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് വേണ്ടി അഞ്ച് ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചു. 2006ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരെ സെന്റ് ജോണ്‍സിലായിരുന്നു അരങ്ങേറ്റം.

ചണ്ഡിഗഢ്: മുന്‍ ഇന്ത്യന്‍ പേസര്‍ വിആര്‍വി സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്നാണ് പഞ്ചാബില്‍ നിന്നുള്ള പേസര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് വേണ്ടി അഞ്ച് ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചു. 2006ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരെ സെന്റ് ജോണ്‍സിലായിരുന്നു അരങ്ങേറ്റം. 10 ഇന്നിങ്‌സുകളില്‍ നിന്നായി എട്ട് വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് സാധിച്ചത്. 

2006ല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ അരങ്ങേറിയ സിങ് രണ്ട് ഏകദിനങ്ങള്‍ കളിച്ചു. എന്നാല്‍ വിക്കറ്റുകളൊന്നും നേടാന്‍ സാധിച്ചില്ല. പിന്നീട് ഒരു ഏകദിനം കളിക്കാന്‍ താരത്തിന് സാധിച്ചില്ല. 34കാരനായ സിങ് ആഭ്യന്തര സീസണില്‍ പഞ്ചാബിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. 2014ലാണ് അവസാനമായി പഞ്ചാബിന് വേണ്ടി കളിച്ചത്. 2003ല്‍ അണ്ടര്‍ 19 ഏഷ്യ കപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.