Asianet News MalayalamAsianet News Malayalam

കുമരകത്തിന്റെ 'ഓട്ടോ ചങ്ങാതി' അജയനെ അഭിനന്ദിച്ച് വിവിഎസ് ലക്ഷ്മണ്‍

കുമരകം ചന്തക്കവലയിലെ ഓട്ടോ സ്റ്റാന്‍ഡിലാണ് 'ചങ്ങാതി' എന്ന ഓട്ടോയുമായി അജയന്‍ എപ്പോഴും ഉണ്ടാവുക. കൊറൊണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ തയാറാണെന്ന് വ്യക്തമാക്കി അജയന്‍ കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോനെ സമീപിക്കുകയായിരുന്നു.

VVS Laxman praises Auto Driver from Kumarakom for his lockdown service
Author
Kottayam, First Published May 18, 2020, 12:29 PM IST

കോട്ടയം: ലോക്ഡൗണ്‍ കാലത്ത് കുമരകത്തെ ആളുകള്‍ക്ക് സൗജന്യമായി വീട്ടു സാധനങ്ങളും മരുന്നുകളും എത്തിച്ചു നല്‍കിയ ഓട്ടോ ഡ്രൈവര്‍ വി ജി അജയനെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ആളുകള്‍ ഫോണില്‍ വളിച്ച് അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ പറഞ്ഞാല്‍ അത് സൗജന്യമായി അദ്ദേഹം വീട്ടിലെത്തിച്ചു നല്‍കുന്നു. ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍  കുടുങ്ങിപ്പോയവര്‍ക്ക്, പ്രത്യേകിച്ചും പ്രായമായവര്‍ക്കും കൊച്ചു കുട്ടകിള്‍ ഉള്ളവര്‍ക്കും അജയന്റെ സേവനം ഏറെ സഹായകരമാണെന്നും ലക്ഷ്മണ്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

ലോക്ഡൗണ്‍ കാലത്ത് വീടിന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നവര്‍ക്ക് സഹായം നല്‍കാന്‍ അജയന്‍ സ്വയം സന്നദ്ധനായി രംഗത്തെത്തിയതായിരുന്നു. ഓട്ടോകൂലി വാങ്ങാതെ സൗജന്യമായാണ് അജന്റെ സേവനം. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ അജന്റെ നമ്പറിലേക്ക് വിളിച്ച് പറയുകയോ വാട്സ് ആപ്പ് ചെയ്യുകയോ ചെയ്താല്‍ സാധനങ്ങളുമായി അജയന്‍ ഓട്ടോയില്‍ വീട്ടുപടിക്കലെത്തും. ഓട്ടോ വാടക പോലും വാങ്ങാത്ത അജയന്‍ സാധനങ്ങളുടെ ബില്ലിലുള്ള തുക മാത്രമെ വാങ്ങുകയുള്ളു.

Also Read: കരിയറിലെ ഏറ്റവും വലിയ രണ്ട് ദു:ഖങ്ങളെക്കുറിച്ച് സച്ചിന്‍

കുമരകം ചന്തക്കവലയിലെ ഓട്ടോ സ്റ്റാന്‍ഡിലാണ് 'ചങ്ങാതി' എന്ന ഓട്ടോയുമായി അജയന്‍ എപ്പോഴും ഉണ്ടാവുക. കൊറൊണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ തയാറാണെന്ന് വ്യക്തമാക്കി അജയന്‍ കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോനെ സമീപിക്കുകയായിരുന്നു. സലിമോനാണ് അജയന്റെ ഫോണ്‍ നമ്പര്‍ കൊറോണ കണ്ണി മുറിക്കാന്‍ ചങ്ങാതി ഓട്ടോ റെഡി എന്ന തലക്കെട്ടോടെ വാട്സ് ഗ്രൂപ്പുകള്‍ക്ക് കൈമാറിയത്.

Also Read:ഇന്ത്യക്ക് പിന്തുണയേ ലഭിക്കാത്ത ഒരേയൊരു രാജ്യത്തെക്കുറിച്ച് രോഹിത് ശര്‍മ, അത് പാക്കിസ്ഥാനല്ല

മണിക്കൂറുകള്‍ക്കം ചങ്ങാതിയുടെ സേവനം തേടി നൂറുകണക്കിന് കോളുകള്‍ വരികയും ചെയ്തു. ഒരുദിവസം 200-400 രൂപയുടെ ഇന്ധനമുണ്ടെങ്കില്‍ തനിക്ക് വീടുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കാനാവുമെന്ന് അജയന്‍ പറഞ്ഞു. ശ്രീജയാണ് അജയന്റെ ഭാര്യ. ബിനഹരി, ക്ഷേത്ര അജയന്‍ എന്നിവരാണ് അജന്റെ മക്കള്‍.

Follow Us:
Download App:
  • android
  • ios