സീസണില്‍ ആദ്യമായിട്ടാണ് മത്സരം കേരളത്തിന്റെ ഹോം ഗ്രൗണ്ടിലേക്കെത്തുന്നത്. ഗ്രൗണ്ടിനടുത്തുള്ള കൊളേജ് കെട്ടിടത്തില്‍ കാണുന്ന ഒരു പെയ്ന്റിംഗാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഢിനെതിരെ കളിച്ചുകൊണ്ടിരിക്കുകയാണ് കേരളം. തുമ്പ, സെന്റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഛത്തീസ്ഗഢിനെ കേരളം 149ന് പുറത്താക്കിയിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് തകര്‍ത്തത്. ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ കീഴില്‍ ഇറങ്ങിയ കേരളത്തിന്റെ രണ്ടാം മത്സമാണിത്. ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെ തകര്‍ത്ത കേരളം രണ്ടാം മത്സരത്തില്‍ രാജസ്ഥാനോട് സമനില വഴങ്ങി.

സീസണില്‍ ആദ്യമായിട്ടാണ് മത്സരം കേരളത്തിന്റെ ഹോം ഗ്രൗണ്ടിലേക്കെത്തുന്നത്. ഗ്രൗണ്ടിനടുത്തുള്ള കൊളേജ് കെട്ടിടത്തില്‍ കാണുന്ന ഒരു പെയ്ന്റിംഗാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സഞ്ജുവിന്റെ മുഖമാണ് മനോഹരമായി വരച്ചുവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ 'സൂപ്പര്‍ സാംസണ്‍' എന്നും എഴുതിവച്ചിരിക്കുന്നു. സഞ്ജു കളിക്കുന്നതിനിടെ പെയ്ന്റിംഗിന്റെ പശ്ചാത്തലിലെടുത്ത ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അതേസമയം, ഛത്തീസ്ഗഢിന്റെ 149നെതിരെ മികച്ച തുടക്കമാണ് കേരളത്തില്‍ ലഭിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 88 എന്ന നിലയിലാണ് കേരളം. ഇപ്പോള്‍ 61 റണ്‍സ് മാത്രം പിറകിലാണ് കേരളം. പി രാഹുല്‍ (24), രോഹന്‍ കുന്നുമ്മല്‍ (31) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രോഹന്‍ പ്രേം (25), സച്ചിന്‍ ബേബി (3) എന്നിവരാണ് ക്രീസില്‍. നേരത്തെ, അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് ഛത്തീസ്ഗഢിനെ തകര്‍ത്തത്. വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 40 റണ്‍സ് നേടിയ ഹര്‍പ്രീത് സിംഗ് ഭാട്ടിയയാണ് ഛത്തീസ്ഗഢിന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. രോഹന്‍ കുന്നുമ്മല്‍ തിരിച്ചെത്തി. യുവതാരം ഷോണ്‍ ജോര്‍ജാണ് വഴിമാറി കൊടുത്തത്. ബേസില്‍ തമ്പിക്ക് പകരം എന്‍ പി ബേസിലും എം ഡി നിതീഷ് പകരം വൈശാഖ് ചന്ദ്രനും ടീമിലെത്തി. 

തുടക്കം മുതല്‍ ഛത്തീസ്ഗഢിനെ പ്രതിരോധത്തിലാക്കാന്‍ കേരളത്തിനായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ സാനിദ്ധ്യ ഹര്‍കത് (11), റിഷഭ് തിവാരി (8) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. 55 റണ്‍സായപ്പോള്‍ അജയ് മണ്ഡല്‍ (12), അമന്‍ദീപ് ഖരെ (0) എന്നിവരും മടങ്ങി. ശശാങ്ക് സിംഗ് (2), എംഎസ്എസ് ഹുസൈന്‍ (2) തുടങ്ങിയവും നിരാശപ്പെടുത്തിയതോടെ ഛത്തീസ്ഗഢിന് പിടിച്ചുനില്‍ക്കാനായില്ല. വാലറ്റത്ത് മായങ്ക് യാദവ് (പുറത്താവാതെ 29), സൗരഭ് മജൂംദാര്‍ (19) എന്നിവരുടെ ഇന്നിംഗ്‌സണ് ഛത്തീസ്ഗഢിന്റെ സ്‌കോര്‍ 100 കടത്തിയത്.