Asianet News MalayalamAsianet News Malayalam

ഇരുവരും അപഹാസ്യരാകുന്നു; അഫ്രീദിക്കും ഗംഭീറിനുമെതിരെ ആഞ്ഞടിച്ച് വഖാര്‍ യൂനിസ്

ക്രിക്കറ്റിലും പുറത്തും വികൃതി പയ്യന്മാരാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയും. ഗ്രൗണ്ടില്‍ പലപ്പോഴും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിട്ടുണ്ട്.

waqar younis slams gamabhir and afridi
Author
Karachi, First Published Jun 2, 2020, 1:26 PM IST

കറാച്ചി: ക്രിക്കറ്റിലും പുറത്തും വികൃതി പയ്യന്മാരാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയും. ഗ്രൗണ്ടില്‍ പലപ്പോഴും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോഴും അതിരുവരും തുടര്‍ന്നുകൊണ്ടു പോരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇപ്പോള്‍ വഴക്ക്. ഇപ്പോള്‍ ഇരുവര്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് മുന്‍ പാക് താരം വഖാര്‍ യൂനിസ്.

ഇരുവരും ജനങ്ങള്‍ക്ക് മുമ്പില്‍ പരിഹാസ്യരാവുകയാണെന്നാണ് വഖാര്‍ പറയുന്നത്. മുന്‍ താരം തുടര്‍ന്നു... ''ഗംഭീറും അഫ്രീദിയും തമ്മിലുള്ള ശത്രുത കുറെയായി തുടരകുയാണ്. ഇരുവരും മാന്യമായും ശാന്തമായും പെരുമാറണം. സ്വയം നിയന്ത്രിക്കാനും ശാന്തരാകാനും കഴിയുന്നില്ലെങ്കില്‍ ഇരുവരും എത്രയും പെട്ടെന്ന് എവിടെയെങ്കിലും വച്ച് കണ്ടുമുട്ടി എല്ലാ പ്രശ്‌നങ്ങളും പറഞ്ഞു തീര്‍ക്കണം. 

എങ്കിലും കുറച്ചുകൂടി ബുദ്ധിയുപയോഗിച്ച് പെരുമാറുന്നതാകും ഇരുവര്‍ക്കും ഉചിതം. സമൂഹമാധ്യമങ്ങളില്‍ നിങ്ങള്‍ തുടര്‍ന്നും തമ്മിലടിച്ചാലും അതിനെ പ്രോത്സാഹിപ്പിക്കാനും നിങ്ങള്‍ക്ക് പക്ഷം ചേര്‍ന്ന് കയ്യടിക്കാനും ആളു കാണും. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. 

സമീപ ഭാവിയില്‍ത്തന്നെ ഇന്ത്യ- പാക്കിസ്ഥാര്‍ പരമ്പര നടക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇരു രാജ്യങ്ങളും മറ്റൊരിടത്തുപോയി കളിക്കുന്നത് കാണാന്‍ നമ്മളാരും ആഗ്രഹിക്കുന്നില്ല. ഈ ടീമുകള്‍ സ്വന്തം നാട്ടില്‍ത്തന്നെ കളിക്കട്ടെ. എന്തായാലും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്ന പരമ്പരകള്‍ വിദൂരമല്ലെന്ന് ഞാന്‍ കരുതുന്നു.'' വഖാര്‍ പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios